HomeNewsDevelopmentsദേശീയപാത വികസനം ഭൂവുടമകളുടെ ഹിയറിങ് തുടങ്ങി

ദേശീയപാത വികസനം ഭൂവുടമകളുടെ ഹിയറിങ് തുടങ്ങി

Highway-acquisition

ദേശീയപാത വികസനം ഭൂവുടമകളുടെ ഹിയറിങ് തുടങ്ങി

കോട്ടയ്ക്കൽ∙ ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഭൂമി നഷ്ടമാകുന്നവരുടെ ഹിയറിങ് കോട്ടയ്ക്കൽ സിഎച്ച് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു.തിരൂർ താലൂക്കിലെ കുറ്റിപ്പുറം വില്ലേജിലെ ഹിയറിങ്ങാണ് തുടങ്ങിയത്. 56 പേരാണ് ഇന്നലെ ഹിയറിങ്ങിന് ഹാജരായത്.
kasa-blue-interiors
3ഡി വി‍ജ്ഞാപനം വന്ന കുറ്റിപ്പുറം വില്ലേജിലെ ഭൂവുടമകളുടെ വിചാരണ 10,11,12 തീയതികളിൽ പൂർത്തിയാകും. നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായ തുക കാലതാമസമില്ലാതെ അനുവദിക്കുമെന്ന് ദേശീയപാത അധികൃതർ ഉറപ്പു നൽകിയതായി ഡപ്യൂട്ടി കലക്ടർ ഡോ.ജെ.ഒ.അരുൺ അറിയിച്ചു.
Highway-acquisition
കൊണ്ടുവരേണ്ട രേഖകൾ
∙ആധാരം അല്ലെങ്കിൽ പട്ടയം(ഒറിജിനൽ, പകർപ്പ്), അടിയാധാരം, നികുതി രസീത്, കൈവശ സർട്ടിഫിക്കറ്റ്, നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ്, 15 വർഷത്തെ കുടിക്കട സർട്ടിഫിക്കറ്റ്, കെട്ടിടമുണ്ടെങ്കിൽ പഞ്ചായത്തിൽനിന്നുള്ള നികുതി രസീത്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, തിരഞ്ഞെടുപ്പ് ഐഡി, ആധാർ കാർഡ്, ബാ‌ങ്ക് പാസ് ബുക്ക്, പാൻ കാർഡ് എന്നിവ ഹിയറിങ്ങിനു ഹാജരാക്കണം.
∙ഭൂവുടമ ജീവിച്ചിരിപ്പില്ലെങ്കിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
∙ഒന്നിൽക്കൂടുതൽ അവകാശികൾ ഉണ്ടെങ്കിൽ അവകാശികളിൽ ഒരാളെ വിചാരണയ്ക്ക് ഹാജരാക്കുന്നതിനും നഷ്ടപരിഹാരം കൈപ്പറ്റുന്നതിനും മറ്റ് അവകാശികൾക്ക് ചുമതലപ്പെടുത്താം. ഇതിനായി വില്ലേജ് ഓഫിസർ അല്ലെങ്കിൽ നോട്ടറി മുൻപാകെ ഒപ്പുവച്ച സാക്ഷ്യപത്രം ഹാജരാക്കണം.
∙ ഭൂവുടമ വിചാരണയ്ക്ക് ഹാജരാകുന്നില്ലെങ്കിൽ നോട്ടറി സാക്ഷ്യപ്പെടുത്തിയ പവർ ‌ഓഫ് അറ്റോർണി സമർപ്പിക്കണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!