പ്രമുഖ ഇസ്ലാമിക പണ്ഡിതൻ അത്തിപ്പറ്റ മൊയ്തീൻകുട്ടി മുസ്ലിയാര് നിര്യാതനായി
വളാഞ്ചേരി: പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത നേതാവുമായ അത്തിപ്പറ്റ മൊയ്തീൻകുട്ടി മുസ്ലിയാർ (82) നിര്യാതനായി. ഇന്നു രാവിലെ 11.50ന് വളാഞ്ചേരി അത്തിപ്പറ്റയിലെ സ്വവസതിയില്‍ വെച്ചായിരുന്നു മരണം. ഖബറടക്കം നാളെ രാവിലെ 8.30 ന് അത്തിപറ്റയില്‍ വച്ച് നടക്കും.
1936 സെപ്തംബർ 18ന് മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് അച്ചിപ്രയിലാണ് ജനനം. പിതാമഹന് പാലകത്ത് മെയ്തീൻകുട്ടി മുസ്ലിയാര് ബഹുഭാഷ പണ്ഡിതനും വൈദ്യനും മാപ്പിള കവിയും പിതാവ് കോമു മുസ്ലിയാർ പണ്ഡിതനും സ്കൂൾ അധ്യാപകനുമായിരുന്നു.
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പിതൃ സഹോദരന് കുഞ്ഞാലൻകുട്ടി മുസ്ലിയാർ, പന്താരങ്ങാടിയില്‍ വഹ്ശി മുഹമ്മദ് മുസ്ലിയാർ എന്നിവരുടെ കീഴിൽ മതപഠനം നടത്തി. അല്‍ ഐന്‍ ദാറുൽഹുദാ സ്കൂളിന്റെ സ്ഥാപകനും ചെയർമാനുമായിരുന്നു അദ്ദേഹം. ഏഴു വർഷം യു.എ.ഇ ഔഖാഫിന് കീഴില്‍ ഇമാമായി. തുർക്കി, ജോർഡാൻ, ഇറാഖ്, സൗദി അറേബ്യ, മലേഷ്യ, സിങ്കപ്പൂര്‍, ഫലസ്തീന് തുടങ്ങിയ രാഷ്ട്രങ്ങൾ സഞ്ചരിച്ചിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here