സൗദിയിൽ ഇന്നുമുതൽ വിദേശികളുടെ ലെവി കൂട്ടുന്നു
റിയാദ്: സൗദിഅറേബ്യയിൽ വിദേശികൾക്കും ആശ്രിത വിസയിലുള്ളവർക്കും ഏർപ്പെടുത്തിയ ലെവിയിൽ ജനുവരി ഒന്നുമുതൽ വർധന ബാധകമാകും. വിദേശ തൊഴിലാളികൾക്ക് മാസം 600 റിയാലും (ഏകദേശം 11,123 രൂപ), ആശ്രിത വിസയിലുള്ളവർക്ക് മാസം 300 റിയാലും (ഏകദേശം 5561 രൂപ) ലെവി ബാധകമാക്കുന്നത്.
2017-മുതലാണ് സൗദിയിൽ വിദേശ തൊഴിലാളികൾക്ക് മാസം 200 റിയാൽ (ഏകദേശം 3707 രൂപ) ലെവി ബാധകമാക്കിത്തുടങ്ങിയത്. ഈ വർഷം ജനുവരിമുതൽ ഇത് മാസം 400 റിയാലായി (ഏകദേശം 7415 രൂപ) ഉയർത്തിയിരുന്നു.
2019 മുതൽ ലെവി 600 റിയാലായി ഉയർത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച് മറ്റു പ്രഖ്യാപനങ്ങളൊന്നും പുറത്തുവരാത്ത സാഹചര്യത്തിൽ നാളെമുതൽ വിദേശ തൊഴിലാളികളുടെ ലെവി മാസം 600 റിയാലായി ഉയരും. സ്വദേശികൾ കൂടുതലുള്ള സ്ഥാപനങ്ങളിലെ വിദേശതൊഴിലാളിക്ക് മാസം അഞ്ഞൂറു റിയാൽ അടച്ചാൽ മതി. ആശ്രിത വിസയിലുള്ളവർക്ക് മാസം 300 റിയാലാണ് നാളെമുതൽ ബാധകമാവുക.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here