HomeNewsAccidentsനാലു വാഹനങ്ങളും കടയുടെ ഷട്ടറും ഇടിച്ചു തകർത്ത ടിപ്പർ ലോറി മാറ്റാതെ അധികൃതർ

നാലു വാഹനങ്ങളും കടയുടെ ഷട്ടറും ഇടിച്ചു തകർത്ത ടിപ്പർ ലോറി മാറ്റാതെ അധികൃതർ

puthanathani-accident

നാലു വാഹനങ്ങളും കടയുടെ ഷട്ടറും ഇടിച്ചു തകർത്ത ടിപ്പർ ലോറി മാറ്റാതെ അധികൃതർ

പുത്തനത്താണി: അമിത വേഗതയിൽ പാഞ്ഞടുത്ത് രണ്ടു കടകളുടെ ഭിത്തിയും നാലു വാഹനങ്ങളും ഇടിച്ചു തകർത്ത ടിപ്പർ ലോറി നീക്കം ചെയ്യാതെ അധികൃതർ. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മുക്കാലോടെയാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കം.കോട്ടക്കൽ ഭാഗത്തു നിന്നും എടപ്പാളിലേക്ക് പോവുകയായിരുന്ന ടിപ്പർ ലോറി അമിത വേഗതയിൽ വെട്ടിച്ചിറയിലെ വർക്ക്ഷോപ്പിലേക്ക് പാഞ്ഞുകയറി ഷട്ടറും ചുമരും തകർക്കുകയും സമീപത്തായി നിർത്തിയിട്ടിരുന്ന കാർ, ഓട്ടോറിക്ഷ, ബൈക്ക് എന്നിവ ഇടിച്ച് തകർക്കുകയും ചെയ്തു.
puthanathani-accident
ഈ സമയം സമീപത്ത് ആളില്ലാത്തതിനാൽ ഡ്രൈവർ ടിപ്പറുമായി കോട്ടക്കൽ ഭാഗത്തേക്കുതന്നെ കടന്നുകളയവേ പുത്തനത്താണി ബൈപ്പാസ് ഭാഗത്തു വച്ച് അന്യസംസ്ഥാന ട്രക്കുമായി കൂട്ടിയിടിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് ഡ്രൈവർക്ക് സാരമായി പരിക്കേൽക്കുകയും വാഹനം മുൻഭാഗം പൂർണമായി തകരുകയും ചെയ്തു.തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് ടിപ്പർ സമീപത്തുള്ള ഫർണീച്ചർ ഷോപ്പിനു മുന്നിലേക്ക് മാറ്റി. എന്നാൽ സംഭവത്തിനു ശേഷം മൂന്നുനാൾ പിന്നിടുമ്പോഴും വാഹനം കടയുടെ മുൻവശത്തു നിന്നും എടുത്തു മാറ്റാൻ അധികൃതർ തയ്യാറായിട്ടില്ല.
puthanathani-accident
കടയുടെ വാതിൽപ്പടിക്കു മുൻവശത്തായതിനാൽ ലോഡ് ഇറക്കുന്നതിനും സാധനങ്ങൾ കൊണ്ടു പോകുന്നതിനും വലിയ തടസ്സമാകുന്നെന്ന് കടയുടമ പറഞ്ഞു.ആർ.ടി.ഓ വിഭാഗത്തെ കാര്യം ധരിപ്പിച്ചതിനെ തുടർന്ന് എടുത്തു മാറ്റാം എന്ന് അറിയിച്ചെങ്കിലും മൂന്ന് ദിവസം കഴിയുമ്പോഴും നടപടി വാക്കിൽ മാത്രം ഒതുങ്ങുകയാണെന്നും കടയുടമ പറയുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!