പൊതുജനങ്ങൾക്ക് പൂർണ്ണ സംരക്ഷണം ഉറപ്പാക്കും-ജില്ലാ കലക്ടർ
അവിചാരിതമായ ഹർത്താൽ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ പൊതുജീവിതം സുഗമമാക്കുന്നതിനു എല്ലാ നടപടികളും സ്വീകരിച്ചതായി ജില്ലാകലക്ടർ അമിത് മീണ അറിയിച്ചു.
റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് എന്നിവിടങ്ങളിലേക്ക് യാത്രചെയ്യുന്നവർക്ക് മതിയായ പൊലീസ് സംരക്ഷണം നൽകും. കടകൾ തുറക്കുന്നവർ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാൽ നൽകും. കടകൾ അടപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ഹർത്താലിന്റെ മറവിൽ ആക്രമങ്ങൾ നടത്തുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
പൊതുമുതൽ നശിപ്പിച്ചാൽ നഷ്ട പരിഹാരം കക്ഷികളിൽ നിന്ന് ഈടാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ചീഫ് സെക്രട്ടറി ജില്ലാ കലക്ടറുമായി വീഡിയോ കോൺഫ്രൻസ് വഴി ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here