HomeNewsAccidentsSabarimala devotee drowned to death at Mini Pamba

Sabarimala devotee drowned to death at Mini Pamba

Sabarimala devotee drowned to death at Mini Pamba

ഈ വർഷത്തെ മണ്ഡലകാലം ആരംഭിക്കുന്നത് ഒരു ദുരന്തത്തോടെ. മിനി പമ്പ എന്നറിയപ്പെടുന്ന കുറ്റിപ്പുറം മല്ലൂർ കടവിൽ തീർഥാടന സംഘത്തിൽ പെട്ട ഒരു യുവാവ് മുങ്ങി മരിച്ചു. ബാംഗ്ലൂരിലെ രാജാജി നഗറില്‍നിന്ന് പുറപ്പെട്ട 35 അംഗ സംഘമാണ് ശബരിമലയിലേക്കുള്ള തീര്‍ഥാടനം പാതിവഴിയില്‍ മതിയാക്കി നാട്ടിലേക്ക് തിരിച്ചത്. സംഘത്തിലെ ശിവകുമാര്‍ എന്ന 24 കാരന്റെ ജീവനാണ് മിനിപമ്പയിലെ നിള ഇത്തവണ വൃശ്ചികപ്പുലരിയില്‍ കവര്‍ന്നെടുത്തത്.

ഗുരുസ്വാമി രവിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംഘം ബാംഗ്ലൂരില്‍നിന്ന് യാത്രതിരിച്ചത്. പുലര്‍ച്ചെ 2.30ഓടെയാണ് കുറ്റിപ്പുറത്തെ മിനിപമ്പയിലെത്തിയത്. രാത്രി മിനിപമ്പയില്‍ വിശ്രമിച്ചശേഷം രാവിലെ പ്രഭാതകര്‍മങ്ങള്‍ കഴിഞ്ഞ് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കയത്തില്‍ അകപ്പെട്ട ശിവകുമാര്‍ ഒരുകൈ സഹായത്തിനായി നിലവിളിച്ചെങ്കിലും രക്ഷയ്ക്കായി ആരുമെത്തിയില്ല. കൂടെയുള്ളവര്‍ തോര്‍ത്തും മുണ്ടും പുഴയിലേക്കിട്ടുകൊടുത്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ചങ്കിലും അപ്പോഴേയ്ക്കും പുഴ ശിവകുമാറിനെ ആഴങ്ങളിലേക്ക് വലിച്ചടുപ്പിച്ചിരുന്നു.

സംഘത്തിലെ 20 പേരാണ് കെട്ട്‌നിറച്ച് മലചവിട്ടാനായി പുറപ്പെട്ടത്. ബാക്കി 15 പേര്‍ കുളിച്ചുതൊഴുന്നതിനായി ഒപ്പം ചേര്‍ന്നതായിരുന്നു. അതില്‍ഉള്‍പ്പെട്ട ആളായിരുന്നു ശിവകുമാർ.

Summary: Sabarimala devotee drowned to death at Mini Pamba


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!