HomeNewsEducationകുറ്റിപ്പുറം ബ്ലോക്കിൽ സാക്ഷരത മിഷൻ തുല്യത ക്ലാസുകൾ ആരംഭിച്ചു

കുറ്റിപ്പുറം ബ്ലോക്കിൽ സാക്ഷരത മിഷൻ തുല്യത ക്ലാസുകൾ ആരംഭിച്ചു

literacy-class-kuttippuram

കുറ്റിപ്പുറം ബ്ലോക്കിൽ സാക്ഷരത മിഷൻ തുല്യത ക്ലാസുകൾ ആരംഭിച്ചു

വളാഞ്ചേരി: വിദ്യാഭ്യാസത്തിലൂടെ സമൂഹം സാംസ്‌കാരിക സമ്പന്നമായന്നും ഇതിൽ സാക്ഷരത പ്രസ്ഥാനത്തിന്ടെ പങ്ക് വളരെ വലുതാണെന്നും കോട്ടക്കൽ മണ്ഡലം എം.എൽ.എ പ്രൊഫസർ കെ കെ ആബിദ് ഹുസൈൻ തങ്ങൾ പറഞ്ഞു സമൂഹത്തെ സംസ്ക്കാരമുള്ളവരാക്കി മാറ്റുവാൻ അക്ഷരങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
bright-academy
പത്താം തരം ഹയർ സെക്കന്ററി തുല്യതാ പുതിയ ബാച്ചുകളുടെ ഉദ്ഘാടനവും പാഠപുസ്തക വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ വളാഞ്ചേരി നഗരസഭാ വൈസ് ചെയർമാൻ കെ.വി ഉണ്ണികൃഷ്ൻ അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഷംല ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ആർ രമേശ് കുമാർ മുഖ്യാതിഥി ആയിരുന്നു റിസോഴ്സ്‌ പേഴ്സൺ ആർ ബീന ഭരണ ഘടന ക്ലാസ് എടുത്തു.
literacy-class-kuttippuram
ചടങ്ങിൽ വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ ഹെഡ്മിസ്ട്രസ് കെ ഷീല, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ ടി നിസാർ ബാബു, സുരേഷ് പൂവാട്ടു മീത്തൽ, ഒകെ രാജേന്ദ്രൻ, ടി.പി സുജിത, കെ.പി സാജിത, കെ പ്രിയ, കെ.പി സിദ്ധീഖ്, എം ജംഷീറ, യു വസന്ത, എം പി മുഹമ്മദ് ബഷീർ , കെ പി നൗഷാദ് , സി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!