HomeNewsCrimeകുറ്റിപ്പുറത്ത് ഹാഷിഷ് ഓയിൽ പിടികൂടി

കുറ്റിപ്പുറത്ത് ഹാഷിഷ് ഓയിൽ പിടികൂടി

hashish-oil

കുറ്റിപ്പുറത്ത് ഹാഷിഷ് ഓയിൽ പിടികൂടി

കുറ്റിപ്പുറം ടൗണിൽ വിൽപ്പനക്ക് കൊണ്ടുവന്ന കഞ്ചാവ് വാറ്റിയെടുക്കുന്ന ഹാഷിഷ് ഓയിലുമായി എടപ്പാൾ വെങ്ങിണിക്കര സ്വദേശി തത്ത ബഷീർ എന്ന മുഹമ്മദ് ബഷീർ (39) നെ കുറ്റിപ്പുറം എക്സൈസ് സംഘം പിടികൂടി. ഇയാളുടെ കയ്യിൽ നിന്നും 5 ഗ്രം വീതമുള്ള പത്ത് പായ്ക്കറ്റുകളിലായി 50gm ഹാഷിഷ് ഓയിലാണ് കണ്ടെടുത്തത്. പായ്ക്കറ്റ് ഒന്നിന് ആവശ്യക്കാർക്കിടയിൽ 5000 വില വരും. മേൽ ഹാഷിഷ് ഓയിൽ ആന്ധ്രയിലെ ഉൾഗ്രാമമായ തുനി ദാർക്കോണ്ട എന്നിവിടങ്ങളിൽ നിന്നാണ് വാങ്ങിയതെന്ന് ഇയാൾ സമ്മതിച്ചു. ഇതിന് ജില്ലയിൽ ധാരാളം ആവശ്യക്കാരുണ്ടെന്നും ആയതിൽ കൂടുതൽ യുവാക്കളാണെന്നും അറിയുന്നു.
hashish-oil
ആന്ധ്രയിലെ ഉൾവനങ്ങളിൽ കൃഷി ചെയ്യുന്ന കഞ്ചാവ് പ്രത്യേക രീതിയിൽ വാറ്റിയെടുത്താണ് ഹാഷിഷ് ഓയിൽ നിർമ്മിക്കുന്നതെന്നും അറിയിന്നു. പ്രതിയെ കഴിഞ്ഞ മാസം ഹാഷിഷ് ഓയിലുമായി പൊന്നാനി എക്സൈസ് റേഞ്ച് പാർട്ടി പിടികൂടിയതിതെ തുടർന്ന് ടിയാൻ പ്രവർത്തനമേഖല കറ്റിപ്പുറം ഭാഗത്തേക്ക് മാറ്റിയത് മനസ്സിലാക്കി എക്സൈസ് റേഞ്ചിലെ വനിതകളടങ്ങിയ നിഴൽ എക്സൈസ് ടീം കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കാൻ കഴിഞ്ഞത് എക്സൈസ് ഇൻസ്പെക്ടർ എ.ജിജി പോൾ, പ്രിവന്റീവ് ഓഫീസർ രതീഷ് വി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിബു ശങ്കർ, ഹംസ, വിനേഷ്, രഞ്ജിത്ത്, വിഷ്ണുദാസ്, ജ്യോതി, രജിത, ദിവ്യ എക്സൈസ് ഡ്രൈവർ ശിവകുമാർ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!