പണിമുടക്ക്; വളാഞ്ചേരിയിൽ കടകൾ തുറന്നു പ്രവർത്തിക്കുന്നു, നഗരം വിജനം!
വളാഞ്ചേരി: പത്തോളം തൊളിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയപണിമുടക്ക് വളാഞ്ചേരിയിലും പൂർണ്ണം. കടകമ്പോളങ്ങൾ പകുതിയോളം തുറന്നു പ്രവർത്തിക്കുന്നുണ്ട്. പണിമുടക്കിൽ കടകളടച്ച് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി റബിയ മുഹമ്മദ്കുട്ടി വ്യക്തമാക്കിയിരുന്നു.
സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും സവ്വീസ് നടത്താത്തതിനാൽ ബസ്‌സ്റ്റാൻ്റ് പരിസരം വിജനമാണ്. കഴിഞ്ഞ ആഴ്ചയിലെ ഹർത്താലിലേതു പോലെ ഓട്ടോ തൊഴിലാളികൾ ഇന്നത്തെ തൊഴിലാളി പണിമുടക്കിൽ പങ്കെടുത്തിട്ടില്ല.
കാലേകൂട്ടി പ്രഖ്യാപിച്ചതും ദേശീയ തലത്തിൽ നടത്തുന്നതുമായ പണിമുടക്കായതിനാൽ ജനങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ല.
രാവിലെ വിവിധ തൊഴിലാളി സംഘടനാ നേതാക്കളും പ്രവർത്തകരും ചേർന്ന് പട്ടണത്തിൽ പ്രകടനം നടത്തി. പ്രകടനത്തിനു ശേഷം നടന്ന യോഗം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി.പി സക്കറിയ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ പ്രധാന പ്രൈവറ്റ് സ്കൂളുകൾക്ക് ഇന്ന് പ്രവൃത്തി ദിവസമാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here