1.1രൂപയ്ക്ക് 1ജിബി ഡാറ്റ; ജിയോയെ വെല്ലുവിളിച്ച് ബി.എസ്.എൻ.എൽ
പുതുവർഷത്തിൽ ടെലികോം കമ്പനികൾ വ്യത്യസ്ഥമായ നിരവധി ഓഫറുകളും പ്ലാനുകളും പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇത്തരത്തിൽ റിലയൻസ് ജിയോയാണ് ആദ്യം ബ്രോഡ്ബാന്റ് സേവനത്തിൽ തട്ടുപൊളിപ്പൻ ഓഫർ പ്രഖ്യാപിച്ചത്. അൺലിമിറ്റഡ് ബ്രോഡ്ബാന്റ് പ്ലാനുകളിൽ ആറിരട്ടിയിലധികം ഡാറ്റ നൽകുന്ന ഗിഗാഫൈബർ പ്ലാനാണ് ജിയോയുടേതായി അവതരിപ്പിച്ത്. ബി.എസ്.എൻ.എൽ പോലുള്ള കമ്പനികളുടെ ഉപഭോക്താക്കളെ കൂടി ലക്ഷ്യമിട്ടാണ് റിലയൻസ് ഇത്തരത്തിലൊരു പ്ലാൻ അവതരിപ്പിച്ചത്. എന്നാൽ റിലയൻസിന്റെ ഓഫറുകൾക്ക് വെല്ലുവിളി ഉയർത്തുന്ന തകർപ്പൻ പ്ലാനുമായി എത്തിയിരിക്കുകയാണ് സാക്ഷാൽ ബി.എസ്.എൻ.എൽ.
ജിയോയുടെ ബ്രോഡ്ബാന്റ് പദ്ധതിയായ ഗിഗാഫൈബറിന് വെല്ലുവിളി ഉയർത്തുന്ന തരത്തിൽ തന്നെയാണ് ബി.എസ്.എൻ.എലിന്റെ പുതിയ പദ്ധതിയായ ഭാരത് ഫൈബർ. പ്ലാൻ പ്രകാരം ഒരു ജിബിക്ക് ഒരു 1.1രൂപയാണ് ഈടാക്കുക. ഗാർഹിക ആവശ്യങ്ങൾക്കായി പ്രതിദിനം 35ജിബി ഡാറ്റ നൽകാനാണ് ബി.എസ്.എൻ.എലിന്റെ ഫൈബർ ടു ഫൈബർ സേവനം പദ്ധതിയിടുന്നത്.
അൺലിമിറ്റഡ് ബ്രോഡ്ബാന്റ് പ്ലാനുകളിൽ ആറിരട്ടിയിലധികം ഡാറ്റ നൽകിയുള്ള ജിയോയുടെ പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ബി.എസ്.എൻ.എലിന്റെ പുതിയ പ്രഖ്യാപനം. ബ്രോഡ്ബാന്റ് പ്ലാനുകൾക്ക് 25ശതമാനം ക്യാഷ്ബാക്ക് ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഓൺലൈൻ പോർട്ടൽ വഴി ഭാരത് ഫൈബർ ബുക്ക് ചെയ്യാം എന്നാണ് റിപ്പോർട്ടുകൾ.
ഇത്തരത്തിൽ ബി.എസ്.എൻ.എൽ ഓഫറുകളുടെ കാര്യത്തിലും സേവനത്തിലും ശ്രദ്ധ കാണിച്ചാൽ ജിയോയുടേതിനേക്കാൾ ഇരട്ടിയിലേറെ നേട്ടമുണ്ടാക്കാൻ സാധിക്കും. എന്നിരുന്നാലും മറ്റ് നിരവധി ടെലികോം കമ്പനികളും അവരവരുടെ ഓഫറുകൾ പ്രഖ്യാപിക്കാനിരിക്കെയാണ് ബി.എസ്.എൻ.എലിന്റെ തകർപ്പൻ പ്രഖ്യാപനം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here