സഹപാഠിക്ക് വിദ്യാർത്ഥികൾ നിർമിക്കുന്ന സ്നേഹവീടിനു സഹായധനം കൈമാറി പുലാമന്തോളിലെ വാട്സാപ് കുട്ടായ്മ
പുലാമന്തോള്‍ : പുലാമന്തോള്‍ ഗവ: ഹയര്‍ സെക്കന്‍ററി സ്കൂള്‍ NSS & സ്ക്കൗട്ട് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്‌കൂളിലെ നിർധനയായ വിദ്യാര്‍ത്ഥിനിക്ക് നിര്‍മിച്ചു നല്‍കുന്ന വീടിന് ധനസഹായം കൈമാറി പുലാമന്തോള്‍ വാര്‍ത്ത വാട്സാപ് വാർത്താ ഗ്രൂപ്പും. മാസങ്ങൾക്ക് മുൻപ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സഹപാഠിക്ക് നിർമിച്ചുനൽകുന്ന സ്നേഹഭവനത്തിൻറെ നിർമാണം പാതിവഴി പിന്നിട്ടതോടെ കരുതിയ പണം തികയാതായതോടെ സുമനസുകളുടെ സഹായത്തിന് തേടുകയാണ് സ്‌കൂൾ വിദ്യാർത്ഥികൾ വീട് നിർമാണം പൂർത്തികരിക്കാൻ ഏഴരലക്ഷത്തിലധികം രൂപ വേണം എന്നത്. നന്മയുടെ പ്രതീകങ്ങളായ ഇവരെ കുഴക്കുന്നുണ്ട് നാട്ടിലെ സുമനസുകൾ സഹായത്തിനെത്തുമെന്ന പ്രതീക്ഷ കൈവിടാത്ത കുട്ടികൾക്ക് പുലാമന്തോൾ വാർത്ത വാർത്തകൾക്ക് താഴെ കൊടുക്കുന്ന പരസ്യ ഇനത്തിൽ ലഭിച്ച തുകയിൽ നിന്നാണ് സഹായധനം കൈമാറിയത്. വർത്തഗ്രൂപ്പ് അഡ്മിന്മാരായ മുത്തു, അബ്‌ദുപ്പ, ശരീഫ് എന്നിവരുടെ നേതൃത്വത്തിൽ സ്‌കൂളിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിലാണ് തുക കൈമാറിയത്.
പുലാമന്തോൾ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ അഭിമാന താരങ്ങളായവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തുടങ്ങി വെച്ച ദൗത്യം സുമനസുകളുടെ സഹായത്താൽ എത്രെയും പെട്ടെന്ന് പൂർത്തീകരിക്കാമെന്ന ലക്ഷ്യത്തിലാണ് ഇവർ ഇതിനായി പ്രോഗ്രാം ഓഫീസർ ശിവദാസൻ വാർഡ് മെമ്പർ ഖൈറുന്നീസ എന്നിവരുടെ പേരിൽ പുലാമന്തോൾ ഫെഡറൽ ബാങ്ക് ശാഖയിൽ ജോയിന്റ് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട് .
സഹായങ്ങൾ നൽകാൻ താത്പര്യമുള്ളവർ തഴെവിലാസത്തിൽ അയക്കുക
എകൗണ്ട് നമ്പർ: 11850100178303
IFSC കോഡ്: FDRL0001185
കൂടുതൽ വിവരങ്ങൾക്ക് : 9447236810, 944630 8194 ഈ നമ്പറുകളിൽ ബന്ധപ്പെടാം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here