HomeNewsElectionലോക്സഭ തെരഞ്ഞെടുപ്പ്; പൊന്നാനിയിൽ വിജയപ്രതീക്ഷയിൽ ഇടത് പാളയം

ലോക്സഭ തെരഞ്ഞെടുപ്പ്; പൊന്നാനിയിൽ വിജയപ്രതീക്ഷയിൽ ഇടത് പാളയം

ldf

ലോക്സഭ തെരഞ്ഞെടുപ്പ്; പൊന്നാനിയിൽ വിജയപ്രതീക്ഷയിൽ ഇടത് പാളയം

മലപ്പുറം: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയിൽ ഇടതെ പാളയം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ലീഡുകൾ തമ്മിലുള്ള അന്തരം ഉന്നയിച്ചാണ് ചില നേതാക്കളും പ്രവർത്തകരും ഇത്തരത്തിലൊരു പ്രതിക്ഷ വച്ചു പുലർത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകളിൽ പൊന്നാനി ലോകസഭാ മണ്ഡലത്തിലെ യുഡിഎഫ്ന്റെ ഭൂരിപക്ഷം 1071 വോട്ട് മാത്രമാണ് എന്ന് ഇവർ പറയുന്നു.
തിരുരങ്ങാടി, തിരൂർ, താനൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി, തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് പൊന്നാനി ലോക്സഭാ മണ്ഡലം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂർ, തിരുരങ്ങാടി, കോട്ടക്കൽ, തൃത്താല എന്നിവിടങ്ങളിൽ യുഡിഎഫ് വിജയിച്ചപ്പോൾ പൊന്നാനി, താനൂർ, തവനൂർ എന്നിവിടങ്ങളിലാണ് എൽ.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചത്.
2016 നിയമ സഭയിൽ ഇരു മുന്നണിക്കും മണ്ഡല അടിസ്ഥാനത്തിൽ കിട്ടിയ ലീഡ്:
UDF LEAD
തിരൂർ-7061
തിരുരങ്ങാടി-6043
കോട്ടക്കൽ-15042
തൃത്താല-10547
ആകെ ലീഡ്-38693
et
LDF LEAD
പൊന്നാനി-15640
താനൂർ-4918
തവനൂർ-17064
ആകെ ലീഡ് 37622
ആകെ ലീഡുകൾ തമ്മിലുള്ള വ്യത്യാസം വെറും 1071 ആണെന്നിരിക്കെ, മികച്ച പ്രവർത്തനം നടത്തി മണ്ഡലം പിടിക്കാനുള്ള ശ്രമത്തിലാണ് ഇടത് മുന്നണി. ശക്തനായ ഒരു സ്ഥാനാർഥിയെ ഇറക്കി മണ്ഡലം പിടിക്കാൻ ശ്രമം ഇപ്പോൾ തന്നെ തുടങ്ങിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Comments
  • തേങ്ങയാണ്.
    CPM എത്ര മുക്കിയാലും പൊന്നാനി ഇനി ചുവക്കില്ല. CPM നെതിരെയുള്ള ഭരണവിരുദ്ധ വികാരവും ശബരിമല അടക്കമുള്ള വിഷയത്തിൽ CPM സ്വീകരിച്ച നിലപാടിലും ജനം ഈ തിരഞ്ഞെടുപ്പിൽ സഖാക്കളെ ഒരു പാഠം പഠിപ്പിക്കും

    January 28, 2019

Leave A Comment

Don`t copy text!