HomeNewsEventsനാൾ കുറിച്ചു; ഈ വർഷത്തെ ‘മൂല്യങ്ങളുടെ സ്വരലയം’ മാർച്ച് 31ന്

നാൾ കുറിച്ചു; ഈ വർഷത്തെ ‘മൂല്യങ്ങളുടെ സ്വരലയം’ മാർച്ച് 31ന്

moolyangalude swaralayam

നാൾ കുറിച്ചു; ഈ വർഷത്തെ ‘മൂല്യങ്ങളുടെ സ്വരലയം’ മാർച്ച് 31ന്

വളാഞ്ചേരി: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമായി വളാഞ്ചേരിയിലെ വിഖ്യാത ചീനിമരച്ചുവട് വീണ്ടും ഒരു ഒത്തുച്ചേരലിനു വേദിയാകുന്നു. ഒൗപചാരികതകൾക്കുപ്പുറം മാനവസംഗമ വേദിയായി വളാഞ്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും സഹൃദയർ കണ്ടുപോരുന്ന ഈ സംഗമം, ഈ വർഷം മാർച്ച് 31 ഞായറാഴ്ചയാണ് നടത്തുവാൻ സംഘടകർ തീരുമാനിച്ചത്. വളാഞ്ചേരി എം.ഇ.എസ് കോളജിലെ ചീനിമരച്ചോട്ടില്‍ ഞായറാഴ്ചയിലെ ഒന്നിച്ചിരിക്കല്‍ സമാന മനസ്സുകളുടെ നന്മകൾക്കു വേണ്ടിയുള്ള കൂടിയിരിക്കലാണ്.
moolyangalude swaralayam
അതിഥിയെന്നോ ആതിഥേയനെന്നോ വിത്യാസമില്ലാതെ എല്ലാവരും തുല്യരായി, രാഷ്ട്രീയ–മത–സാമൂഹിക സാംസ്കാരിക–സന്നദ്ധ രംഗങ്ങളിലെ പ്രവർത്തകരും നേതാക്കളും സാധാരണക്കാരും ഒരുമിച്ചിരുന്നാണ് പരിപാടി എന്നത് ഇതിന്റെ സവിശേഷതയാണ്.
ms2019
പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള അലോചനായോഗം ഇന്ന് വൈകീട്ട് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ വച്ച് ചേർന്നു. യോഗത്തിൽ പരിപാടിയുടെ നടത്തിപ്പിന്റെ ഫണ്ട് സമാഹരണവും ആരംഭിച്ചു. ആദ്യ സംഭാവന എം.ഇ.എസ് സംസ്ഥാന ട്രഷററും പരിപാടിയുടെ സംഘാടകരിലൊരാൾ കൂടിയായ ഡോ എൻ.എം മുജീബ് റഹ്മാൻ, ജാഫർ നീറ്റുകാട്ടിലിൽ നിന്ന് സ്വീകരിച്ചു.
Ads
വെസ്റ്റേൺ പ്രഭാകരൻ, സലാം വളാഞ്ചേരി, വി.പി സാലി, അഷ്റഫലി കാളിയത്ത്, വിനു പുല്ലാനൂർ, ബാപ്പുട്ടി, ഹബീബ്, സൈഫു പാടത്ത്, ഹാറൂൺ കരുവാട്ടിൽ, ഷബാബ് വക്കരത്ത്, അൻസാർ പരവക്കൽ ബാബു മലയത്ത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!