ഹർത്താൽ: വിവിധ പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് പരീക്ഷകൾ മാറ്റിവെച്ചു. തിങ്കളാഴ്ച തുടങ്ങാനിരുന്ന എസ്.എസ്.എസ് എൽ.സി മോഡൽ പരീക്ഷ, ഹയർസെക്കൻഡറി ഒന്നാം വർഷ മാതൃക പരീക്ഷ, കേരള, കണ്ണൂർ സര്‍വകലാശാലകൾ പരീക്ഷകൾ എന്നിവയാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഹർത്താലിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയെൻറ ഒൗദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. മുല്ലപ്പള്ളി രാമചന്ദ്രെൻറ ജനമഹാ യാത്രയുടെ ഇന്നത്തെ പര്യടനം മാറ്റിവെച്ചിട്ടുണ്ട്.അതേസമയം ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും അടിയന്തിര നിര്‍ദ്ദേശം നല്‍കി.
ഹര്‍ത്താലുകള്‍ നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ വേണമെന്ന പലപ്പോഴായുളള ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here