കാവുംപുറം ചാത്തൻകാവ് ഭഗവതി ക്ഷേത്ര ഉത്സവം; തായമ്പകയിൽ വിസ്മയം തീർത്ത് സഹോദരിന്മാർ
ആണിന്റെ മാത്രം തട്ടകമായിരുന്ന തായമ്പക വാദ്യവേദിയിൽ പെൺകരുത്ത് തെളിയിക്കുകയാണ് തിരുവനന്തപുരം സ്വദേശികളായ സഹോദരിമാരായ രണ്ട് കൊച്ചു മിടുക്കികൾ. വളാഞ്ചേരി കാവുംപുറം ചാത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഇരട്ടത്തായമ്പകയിലാണ് ഇരുവരും കൊട്ടിക്കയറിയത്.
തിരുവനന്തപുരം സ്വദേശികളായ ബിരുദ വിദ്യാർത്ഥി ശോഭിത കൃഷ്ണദാസ്, സഹോദരിയായ ഹയർ സെക്കണ്ടറി വിദ്യാർത്ഥി രഹിത കൃഷ്ണദാസ് എന്നിവരാണ് ആണിന്റെ മാത്രം സാന്നിദ്ധ്യമുണ്ടായിരുന്ന തായമ്പകയിൽ വിസ്മയം തീർത്ത് ആസ്വാദകരെ കയ്യിലെടുത്തത്.വടക്കൻ കേരളത്തിലെ ഉത്സവ തായമ്പകകളിൽ സ്ത്രീകളുടെ സാന്നിദ്ധ്യം പുതുമയുള്ള കാഴ്ചയാണ്. കലാമണ്ഡലം ദേവദാസിന്റെ നേതൃത്വത്തിലുള്ള വാദ്യസംഘത്തോടൊപ്പമാണ് ഇരുവരും കൊട്ടിക്കയറിയത്. രാത്രി പന്ത്രണ്ട് അഞ്ച് വരെ കൊട്ടിക്കയറിയ തായമ്പക ആസ്വാദകർക്കും വേറിട്ടതായി.
അച്ഛൻ വാദ്യകലാകാരനായ കലാമണ്ഡലം കൃഷ്ണദാസിന്റെ പ്രോത്സാഹനമാണ് തായമ്പകയിലേക്കുള്ള ചുവടുവപ്പിനു പിന്നിൽ. ഇതുവരെ വിവിധ സംസ്ഥാനങ്ങളിലുൾപ്പെടെ ഇരുനൂറ്റിയൻ പതിൽപ്പരം വേദികളിൽ തായമ്പക അവതരിപ്പിച്ചു കഴിഞ്ഞു. തുടക്ക സമയത്ത് പല വേദികളിലും പെണ്ണെന്ന നിലയിൽ മാറ്റിനിർത്തപ്പെടുന്ന മനോഭാവം ഉണ്ടായതായി ഇരുവരും പറഞ്ഞു. ഏതു മേഖലയായാലും മനസ്സുണ്ടെങ്കിൽ കീഴടക്കാവുന്നതേയുള്ളൂ എന്ന് ഈ സഹോദരിമാർ തെളിയിച്ചുതരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here