തൊഴിൽ മേള; വഞ്ചിച്ച സംഘാടകരെ പോലീസ് സ്റ്റേഷനിൽ കയറ്റി ഉദ്യോഗാർഥികൾ
കോട്ടയ്ക്കൽ: സൗജന്യ തൊഴിൽമേളയെന്ന് പരസ്യം നൽകി ഉദ്യോഗാർഥികളിൽനിന്ന് രജിസ്‌ട്രേഷൻ ഫീസ് വാങ്ങിയ സംഘാടകർക്ക് പോലീസിന്റെ വക ‘പണി’. കോട്ടയ്ക്കലിലാണ് ബുധനാഴ്ച ഉദ്യോഗാർഥികളെ വലച്ച തൊഴിൽമേള നടന്നത്. പെരിന്തൽമണ്ണ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ ജോബ് കണ്സൾടൻസിയാണ് തൊഴിൽ മേളയിൽ ഉദ്യോഗാർഥികളെ വഞ്ചിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച സന്ദേശമറിഞ്ഞ് നിരവധിപേരാണ് തൊഴിൽമേളയ്ക്കെത്തിയത്. സൗജന്യവും 50 കമ്പനികൾ മേളയ്ക്കെത്തുമെന്നും സന്ദേശത്തിലുണ്ടായിരുന്നെങ്കിലും 150 രൂപ രജിസ്‌ട്രേഷൻ തുകയായി വാങ്ങി. 30 -ൽ താഴെ കമ്പനികൾ മാത്രമാണ് മേളയിലുണ്ടായിരുന്നത്.
ഇതേത്തുടർന്ന് ഉദ്യോഗാർഥികൾ കോട്ടയ്ക്കൽ പോലീസിൽ പരാതിനൽകി. സംഘാടകരെ വിളിച്ചുവരുത്തി പരാതിക്കാർക്ക് തുക തിരിച്ചുനൽകി. 23, 28 ദിവസങ്ങളിൽ കൊണ്ടോട്ടി, നിലമ്പൂർ എന്നിവിടങ്ങളിൽ മേള സംഘടിപ്പിക്കുമെന്നും സന്ദേശത്തിലുണ്ടായിരുന്നു. അതത് സ്ഥലങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ വിവരമറിയിച്ചിട്ടുണ്ടെന്ന് കോട്ടയ്ക്കൽ പോലീസ് പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here