ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും സഹപാഠിയെ സ്നേഹഭവനത്തിലേക്ക് കൈപിടിച്ച് കൂട്ടുകാർ
പൂക്കാട്ടിരി: പെരുമഴയിലും കാറ്റിലും ഷീറ്റുകൾകൊണ്ട് മറച്ച ആ കൊച്ചുവീട്ടിലെ അവളുടെ ദുരിതജീവിത ജീവിതം തങ്ങളുടെക്കൂടി വേദനയായിത്തിരിച്ചറിഞ്ഞവരായിരുന്നു വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.വിദ്യാർത്ഥികൾ. ആ വലിയ വേദനയ്ക്ക് അവർ ഒന്നരമാസം കൊണ്ട് പരിഹാരം കണ്ടെത്തുകയും ചെയ്തിരിക്കുന്നു.കൂട്ടുകാരിയുടെ ചോർന്നൊലിക്കുന്ന വീട് പുതുക്കിപ്പണിതിരിക്കുകയാണ് വളാഞ്ചേരി എച്ച്.എസ്.എസ്സിലെ എൻ.എസ്.എസ്. വിദ്യാർഥികൾ.
മഴയിൽ ചോർന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു പൂക്കാട്ടിരി സ്വദേശിയായ കൂട്ടുകാരിയുടെ വീട്. മൺതറയിൽ ഫ്ലക്സ് ഷീറ്റ് വിരിച്ചായിരുന്നു രണ്ടുപെൺകുട്ടികളും അമ്മയും അമ്മൂമ്മയുമടങ്ങിയ നിർദ്ധന കുടുംബം അന്തിയുറങ്ങിയിരുന്നത്.3.5 ലക്ഷം രൂപയോളം ചെലവിലാണ് ശോചനീയാവസ്ഥയിലായിരുന്ന വീട് പുതുക്കിപ്പണിതത്.
തുക സമാഹരിക്കുന്നതായിരുന്നു വിദ്യാർഥികൾക്ക് മുന്നിലെ പ്രധാന പ്രശ്നം. അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും വിദ്യാർഥികൾക്കൊപ്പം ശ്രമങ്ങൾക്കായി ഒന്നിച്ചിറങ്ങി. വളാഞ്ചേരി ടൗൺ ജുമാ മസ്ജിദും ഇൻഡസ്ട്രിയൽ അസോസിയേഷനുമെല്ലാം വലിയ സഹായങ്ങളാണ് നൽകിയത്.
സ്കൂളിലെ പൂർവവിദ്യാർഥി നടൻ രാജേഷ്,വളാഞ്ചേരി നഗരസഭാ കൌൺസിലർമാരായ കെ.വി ഉണ്ണിക്കൃഷ്ണൻ, ഷംസുദ്ദീൻ നടക്കാവിൽ വളാഞ്ചേരി ഹൈസ്കൂൾ മാനേജർ അബു യൂസഫ് ഗുരുക്കൾ,വളാഞ്ചേരി സി.ഐ പ്രമോദ്, അധ്യാപകരും വിദ്യാർഥികളും ബ്ലോക്ക്-പഞ്ചായത്ത് പ്രതിനിധികളും പൂക്കാട്ടിരിയിലെ സ്നേഹഭവനത്തിന്റെ താക്കോൽ ദാന ചടങ്ങിൽ ആശംസകൾ അർപ്പിക്കാനെത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here