വലമ്പൂരിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
മങ്കട: വെള്ളിയാഴ്ച വലമ്പൂരിൽനിന്നും കാണാതായ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വലമ്പൂർ ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന മൂന്നാക്കൽ അബൂബക്കർ ഹാജിയുടെ മകൻ ഫഹദ് (30) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ ബംഗ്ലാദേശ് കോളനിക്ക് സമീപം നെച്ചിക്കുളത്ത് പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുവഴി വന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. യുവാവ് സഞ്ചരിച്ച ബൈക്കും ചെരിപ്പും സംഭവസ്ഥലത്ത്നിന്നും കണ്ടെത്തിയിട്ടുണ്ട്. മങ്കട പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.
മഞ്ചേരി സിഐ ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. റെയിൽവേക്ക് സമീപം കച്ചവടം നടത്തിവരുന്ന ഫഹദ് വെള്ളിയാഴ്ച രാത്രി എട്ടോടെ കടയടച്ചതിന് ശേഷം സുഹൃത്തിന്റെ ബൈക്കുമായി പോയതാണ്. പിന്നീട് തിരിച്ചെത്തിയിട്ടില്ല. ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉമ്മ: ജമീല. ഭാര്യ: ഷറഫീന. മകൻ: ഫനാൻ. സഹോദരങ്ങൾ: ഫിറോസ്, ഫൈസൽ, ഫാസിൽ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here