HomeNewsGeneralKuttippuram panchayat president resigns due to the dissociations within the party

Kuttippuram panchayat president resigns due to the dissociations within the party

Kuttippuram panchayat president resigns due to the dissociations within the party

കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വേലായുധന്‍ രാജിവെച്ചു. പാര്‍ട്ടിയിലെയും ഭരണസമിതിയിലെയും അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് രാജി. പ്രസിഡന്റിനെതിരെ യു.ഡി.എഫ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസപ്രമേയം വ്യാഴാഴ്ച വോട്ടിനിടാനിരിക്കെയാണ് തിങ്കളാഴ്ച ടി.പി. വേലായുധന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചത്.

2010 നവംബര്‍ ഒന്നിനാണ് ടി.പി. വേലായുധന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് ഭരണസമിതി അധികാരമേറ്റത്. എട്ടാം വാര്‍ഡില്‍നിന്ന് മുസ്‌ലിംലീഗ് അംഗമായിട്ടാണ് ഭരണസമിതിയിലെത്തിയത്.

പഞ്ചായത്തില്‍ ജലനിധി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് പ്രസിഡന്റിന്റെ വിശദീകരണം. പഞ്ചായത്തംഗമെന്ന നിലയില്‍ ഭരണസമിതിയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലെ ഒരുവിഭാഗത്തിനുവേണ്ടിയാണ് പ്രസിഡന്റിന്റെ പ്രവര്‍ത്തനമെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വം ജില്ലാകമ്മിറ്റിയെ സമീപിച്ചിരുന്നു.

തിരുനാവായ കുടിവെള്ള പദ്ധതിയെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി ഔദ്യോഗിക നേതൃത്വം ജലനിധി നടപ്പാക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാ, സമീപ പഞ്ചായത്തുകളില്‍ക്കൂടി ഗുണഭോക്താക്കളുള്ള പദ്ധതിക്ക് ജലനിധി തടസ്സമാകില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പാര്‍ട്ടി തീരുമാനം മറികടന്ന് മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്നും ടി.പി. വേലായുധന്‍ പറഞ്ഞു.

പ്രസിഡന്റ് സ്ഥാനം രാജിവെക്കാനുള്ള പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം ടി.പി. വേലായുധന്‍ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് രണ്ടാഴ്ച മുമ്പ് ടി.പി. വേലായുധന്‍ ഒഴികെയുള്ള യു.ഡി.എഫ് അംഗങ്ങള്‍ സെക്രട്ടറിക്ക് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അവിശ്വാസം വോട്ടിനിട്ടാല്‍ രാജിവെക്കേണ്ടിവരുമെന്നതിനാല്‍ അതിനുമുമ്പുതന്നെ രാജി സമര്‍പ്പിക്കുകയാണുണ്ടായത്.

മുസ്‌ലിംലീഗിലെതന്നെ 15-ാം വാര്‍ഡിലെ കെ.എം. കുമാരിയെ പ്രസിഡന്റായി തിരഞ്ഞെടുക്കാനാണ് യു. ഡി.എഫ് തീരുമാനിച്ചിട്ടുള്ളത്.

 

 

Summary:Kuttippuram panchayat president resigns due to the dissociation within the party


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!