പൂക്കാട്ടിയൂർ ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു
പൂക്കാട്ടിരി: പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ നാട്ടുതാലപ്പൊലി ആഘോഷിച്ചു. ശനിയാഴ്ച അയ്യപ്പൻതാലപ്പൊലിക്ക് ഗുരുവായൂർ വിഷ്ണുപ്രസാദും കോട്ടപ്പുറം വെങ്കടേശ്വര അയ്യരും ചേർന്ന് ഇരട്ടത്തായമ്പക അവതരിപ്പിച്ചു. ഞായറാഴ്ചയായിരുന്നു നാട്ടുതാലപ്പൊലി. വിശേഷാൽപൂജകൾക്കുശേഷം തൂത ഹരിഗോവിന്ദനും പുതുക്കോട് ഉണ്ണികൃഷ്ണമാരാരും ചേർന്ന് ഇരട്ടത്തായമ്പക കൊട്ടി. വിഷ്ണുക്ഷേത്രത്തിൽ മേളവുമുണ്ടായി. വിവിധദേശങ്ങളിൽനിന്നുള്ള വരവുകൾ, പൂതൻ, തിറ, കെട്ടുകാഴ്ചകൾ എന്നിവയുമുണ്ടായി. രാത്രി ഗാനമേളയും നടന്നു.
ജനുവരി 15-ന് ആരംഭിച്ച കളംപാട്ട് നാൽപത്തിയെട്ട് കളം പൂർത്തിയാക്കിയശേഷം ഞായറാഴ്ചയാണ് നാട്ടുതാലപ്പൊലി ആഘോഷിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here