HomeNewsReligionഭക്തിസാന്ദ്രമായി അട്ടപ്പാടി മല്ലീശ്വരൻ കോവിലിലെ ശിവരാത്രി ആഘോഷം

ഭക്തിസാന്ദ്രമായി അട്ടപ്പാടി മല്ലീശ്വരൻ കോവിലിലെ ശിവരാത്രി ആഘോഷം

sivaratri-attappadi

ഭക്തിസാന്ദ്രമായി അട്ടപ്പാടി മല്ലീശ്വരൻ കോവിലിലെ ശിവരാത്രി ആഘോഷം

അട്ടപ്പാടിയിലെ ഏറ്റവും വലിയ താഴ്വരയായ മല്ലീശ്വരൻമുടിയിൽ തങ്ങളുടെ കാവലാളായി മല്ലീശ്വര ഭഗവാനായ ശിവൻ കുടികൊള്ളുന്നു എന്നാണ് നൂറ്റാണ്ടുകളായുള്ള ആദിവാസികളുടെ വിശ്വാസം. താഴ്വരയ്ക്കഭിമുഖമായി ഭവാനിപ്പുഴയോരത്താണ് മല്ലീശ്വരൻ കോവിൽ ക്ഷേത്രം. ഊരുമൂപ്പൻ തിരഞ്ഞെടുക്കുന്ന ഒരുസംഘം വിശ്വാസികളാണ് ശിവരാത്രി ദിനത്തിൽ മല കയറുക. നാൽപ്പത്തൊന്ന് ദിവസത്തെ വ്രതത്തിന് ശേഷമാണ് മല്ലീശ്വരൻമുടി കയറ്റം.
sivaratri-attappadi
മല്ലീശ്വരൻ മുടി കയറുന്ന മലപൂജാരിമാരിലാണ് ആ നാടിന്റെ ഐശ്വര്യം കുടികൊള്ളുന്നത് എന്നാണ് ആദിവാസികളുടെ വിശ്വാസം. പരമ്പരാഗതമായി മുഡുഗ വിഭാഗത്തിനാണ് മല കയറാൻ അവകാശം. വ്രതം നോറ്റിരിക്കുന്ന ഇവരെ ശിവരാത്രി തലേന്ന് വാദ്യാഘോഷത്തോടെ ക്ഷേത്രത്തിലേക്ക് ആനയിക്കുന്നതാണ് ഒരു ചടങ്ങ്.
sivaratri-attappadi
ശബരിമല വിശ്വാസികൾക്കിടയിലെ കെട്ടുനിറച്ചടങ്ങിന് സമാനമായ കെട്ടുനിറയാണ് ആഘോഷ ചടങ്ങുകളിൽ പ്രധാനം.തുടർന്ന് ഭക്തർ വഴിപാടായി നൽകുന്ന പണവും ധാന്യങ്ങളും പാലും ഇളനീരുമെല്ലാം മുളങ്കുറ്റികളിലേന്തിയാണ് പൂജാരിന്മാർ മലകയറുന്നത്. അബ്ബന്നൂരിലെ രാജുവിന്റെ നേതൃത്വത്തിലുള്ള എഴുപത്തിനാലംഗ മലപൂജാരിമാരാണ് ഇത്തവണ മല്ലീശ്വരൻമുടി കയറിയത്.
sivaratri-attappadi
രാത്രി ഏഴുമണിയോടെ ജ്യോതി തെളിയിക്കുകയും പിറ്റേന്ന് രാവിലെ താഴ്വരയിൽനിന്നും ശേഖരിച്ച തീർത്ഥവും ഐശ്വര്യ പ്രതീകമായ നാഗലിംഗ പൂവുമായി പൂജാരിമാർ മലയിറങ്ങി. ഇവരെ സ്വീകരിക്കുന്നതിനും തീർത്ഥം വാങ്ങിക്കുന്നതിനുമായി നിരവധി ഭക്തരാണ് എത്തിയിരുന്നത്. മാവോയിസ്റ്റ് സാന്നിദ്ധ്യം കണക്കിലെടുത്ത് ശക്തമായ സുരക്ഷയാണ് ക്ഷേത്രപരിസരങ്ങളിൽ ഏർപ്പെടുത്തിയിരുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!