തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നു: കെ പി എ മജീദ്
കോട്ടക്കല്‍: സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. ക്ഷേമ പെന്ഷന് വിതരണം പാര്‍ട്ടി പരിപാടിയാക്കി മാറ്റി സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണ്. സഹകരണ ബാങ്കുകള്‍ വഴി പെന്ഷന് വിതരണം നടത്തുന്നത് പാര്‍ട്ടി പ്രചരണത്തിന് ഉപയോഗിക്കുന്നു. പലയിടത്തും പാര്‍ട്ടി പ്രവര്‍ത്തകരാണ് പെന്ഷന് വിതരണം നടത്തുന്നത്. ഇടത് സ്ഥാനാര്‍ഥിയുടെ വകയുള്ള പണമാണെന്ന് പറഞ്ഞ് വരെ പെന്ഷന് വിതരണം ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സ്ക്വാഡുകള്‍ തന്നെ പെന്ഷന് വിതരണം ചെയ്യുന്നു.
പബ്ലിക് റിലേഷന്‍സ് വകുപ്പ് വഴി കോടിക്കണക്കിന് രൂപ ചെലവിട്ട് അച്ചടിച്ച പുസ്കകങ്ങളും, പ്രചരണ സാമഗ്രികളും ഇലക്ഷന് സ്ക്വാഡ് വര്‍ക്കിന് ഉപയോഗിക്കുകയാണ്. പൊതുഖജനാവില്‍ നിന്നുള്ള പണം രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി ഇടതുപക്ഷം ദുരുപയോഗം ചെയ്യുകയാണ്. വ്യാപകമായ ചട്ടലംഘനമാണ് സംസ്ഥാന സര്‍ക്കാറും, ഭരണ കക്ഷിയും നടത്തുന്നതെന്ന് കെ പി എ മജീദ് കുറ്റപ്പെടുത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here