കൃത്രിമ സ്വർണം പണയം വച്ച് തട്ടിപ്പ് : പ്രതി വളാഞ്ചേരിയിൽ അറസ്റ്റിൽ
വളാഞ്ചേരി: ചെമ്പിൽ സ്വർണം പൂശിയ ആഭരണങ്ങൾ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച് പണവുമായി മുങ്ങിയ പ്രതിയെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി പാടിക്കൽ മുനീറിനെയാണ്(38 ) വളാഞ്ചേരി സി.ഐ. എസ്.പി. സുധീർ അറസ്റ്റ് ചെയ്തത്.
വളാഞ്ചേരി രാധാകൃഷ്ണ ഫിനാൻസിലാണ് ഇയാൾ വ്യാജസ്വർണം പണയം വച്ച് മുങ്ങിയത്.10 പവന്റെ സ്വർണമാണെന്ന് വിശ്വസിപ്പിച്ചാണ് പണയം വച്ചത്. തുടർന്ന് പണവുമായി മുങ്ങി. പിന്നീട് വ്യാജസ്വർണമാണെന്ന് മനസിലായതിനെ തുടർന്ന്ബാങ്ക് ജീവനക്കാർ പൊലീസിൽ പരാതിപ്പെട്ടു. മലപ്പുറത്ത് വച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. പൊന്നാനി, മഞ്ചേരി, ചാവക്കാട് എന്നിവിടങ്ങളിലും പ്രതിക്കെതിരെ സമാനകേസുകൾ നിലവിലുണ്ട്. കേസുകളിൽ ജാമ്യമെടുത്ത് നിരവധി തവണയാണ് ഇയാൾ കുറ്റം നടത്തിയത്.
സുഹൃത്തുക്കളിൽനിന്നും വാഹനങ്ങൾ വാങ്ങി പണയം വയ്ക്കുന്നതും പതിവാണ്. വളാഞ്ചേരി സിഐ എസ്.പി സുധീർ,എസ്.ഐ ബിപിൻ എസ് നായർ, എ.എസ്.ഐ ഷംസുദ്ദീൻ,സി.പി.ഒമാരായ സജി, അക്ബർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here