HomeNewsDevelopmentsവളാഞ്ചേരിയിൽ ഓടകൾ അടച്ചതോടെ പലയിടങ്ങളിലും മാലിന്യം റോഡിൽ; പൊടി ശല്യത്തിൽ വലഞ്ഞ് കടയുടമകളും

വളാഞ്ചേരിയിൽ ഓടകൾ അടച്ചതോടെ പലയിടങ്ങളിലും മാലിന്യം റോഡിൽ; പൊടി ശല്യത്തിൽ വലഞ്ഞ് കടയുടമകളും

irish-drainage

വളാഞ്ചേരിയിൽ ഓടകൾ അടച്ചതോടെ പലയിടങ്ങളിലും മാലിന്യം റോഡിൽ; പൊടി ശല്യത്തിൽ വലഞ്ഞ് കടയുടമകളും

വളാഞ്ചേരി: ഐറിഷ് പദ്ധതിയുടെ ഭാഗമായി ഓടകൾ അടച്ചതോടെ പെരിന്തൽമണ്ണ റോഡിൽ പഴയ ഓടയുടെ പലയിടങ്ങളിൽ വെള്ളം റോഡിലേക്ക് ഒഴുകുന്നത് പതിവാകുന്നു. സ്റ്റാന്റിലെ ഓടകളിലെ വെള്ളം ഒഴുകിയെത്തിയിരുന്നത് പെരിന്തൽമണ്ണ റോഡിലെ ഓടകളിലേക്കായിരുന്നു. സ്റ്റാന്റിൽ പ്രവർത്തിക്കുന്ന കടകളിൽ നിന്ന് ഓടകളിലേക്ക് പൈപ്പിട്ട് അതിലൂടെ മാലിന്യം ഒഴുക്കുന്നത് തുടർന്നതിനാലാകാം ഇത്തരത്തിൽ വെള്ളം പൊങ്ങുവാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് പെരിന്തൽമണ്ണ റോഡിലെ ബസ് സ്റ്റാന്റ് കവാടത്തിൽ വെള്ളം മണ്ണിനടിയിൽ നിന്നും പൊങ്ങി വന്നിരുന്നു. ഇത് ബസുകൾ പ്രവേശിക്കുന്നതിനിടെ തെറിച്ച് വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു.
irish-drainage
സ്ലാബുകൾ അടക്കാൻ മണ്ണ് കൊണ്ടുവന്നിട്ടത് മൂലം ശകതമായ പൊടിശല്യമാണ് പെരിന്തൽമണ്ണ റോഡിലെ കടകളിലേക്ക് ഉണ്ടാകുന്നതെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു. കൂൾബാറുകൾക്കും ഹോട്ടലുകൾക്കുമാണ് ഇത് കാര്യമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!