2.60 കോടിയുടെ സ്വത്ത് വിവരങ്ങൾ മറച്ച് വച്ചെന്ന് ആരോപണം; പി.വി. അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി
മലപ്പുറം: പൊന്നാനിയിലെ ഇടതുസ്വതന്ത്ര സ്ഥാനാർത്ഥി പി.വി അൻവർ എം.എൽ.എ മംഗലാപുരത്തെ 2.60 കോടി രൂപയുടെ ക്രഷറും വസ്തുവകകളും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. തട്ടിപ്പിനിരയായ പ്രവാസി എൻജിനീയർ മലപ്പുറം നടുത്തൊടി സലീമാണ് രേഖകൾ സഹിതം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
സത്യവാങ്മൂലത്തിൽ നിലവിലുള്ള ക്രിമിനൽ കേസ് രേഖപ്പെടുത്തിയത് സത്യസന്ധമല്ലെന്നു ഇദ്ദേഹം ആരോപിക്കുന്നു. 588/2017 എന്ന എഫ്.ഐ.ആർ പ്രകാരമുള്ള കേസിൽ ഹൈക്കോടതി വിധിയെ തുടർന്ന് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു നവംബർ 2018 മുതൽ പുതുക്കിയ നമ്പറിൽ അന്വേഷണം ആരംഭിച്ചിട്ടുള്ളതാണെന്ന് സലീം പറയുന്നു.
മഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറി ജൂലൈ 2018 -നു ഹൈക്കോടതിയിൽ സമർപ്പിച്ചപ്പോൾ രണ്ടു കോടി അറുപതു ലക്ഷം രൂപയ്ക്കു ഒരു സ്ഥാപനം പീ വീ അൻവർ ഉടമപ്പെടുത്തിയിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ അത്തരം ഒരു സ്ഥാപനം സ്ഥാനാർത്ഥിയുടെ അഫിഡവിറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും സലീം തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here