ടിക് ടോക് ഇന്ത്യ വിടില്ല; പുതിയ ആപ് ഇറക്കും
ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ഇപ്പോള്‍ വിഡിയോ ക്ലിപ്പുകള്‍ ഷെയർ ചെയ്യുന്ന ആപ്ലിക്കേഷൻ ടിക്‌ടോക് ലഭ്യമല്ല. പക്ഷേ, ടിക് ടോക് ഉടമയായ ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍സ് (Bytedance) ഇന്ത്യയില്‍ 100 കോടി ഡോളര്‍ ( ഏകദേശം 6939 കോടി രൂപ) നിക്ഷേപമിറക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയിൽ ടിക് ടോകിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ലെന്നു തന്നെയാണ് കമ്പനിയുടെ നീക്കം സൂചിപ്പിക്കുന്നത്.
കേന്ദ്ര സർക്കാർ നിരോധിച്ചതിനു ശേഷം, കമ്പനി ഉപയോക്താക്കളുടെ സുരക്ഷയ്ക്കു വേണ്ട നടപടികള്‍ ടിക് ടോകില്‍ ഒരുക്കാന്‍ ഒരുങ്ങുകയാണ്. എത്ര പേര്‍ ദിവസവും ആപ് ഉപയോഗിക്കുന്നു, മാസം എത്രപേര്‍ ഉപയോഗിച്ചു തുടങ്ങിയ കണക്കെടുക്കല്‍ നിർത്തി, തങ്ങളിനി ഉപയോക്താക്കളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ള നടപടികള്‍ കൈക്കൊള്ളുമെന്നാണ് കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് സെന്‍ ലിയു (Zhen Liu) പറഞ്ഞത്.
തങ്ങളുടെ ഉപയോക്താക്കളില്‍ 85 ശതമാനവും മുതിര്‍ന്നവരാണ്. ചെറിയ വിഡിയോ ക്ലിപ്പുകളും ഉപയോക്താക്കള്‍ സൃഷ്ടിക്കുന്ന ഉള്ളടക്കവും തങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടാതാണെന്ന് സെന്‍ പറഞ്ഞു. ഇന്ത്യയില്‍ മൊബൈല്‍ ഇന്റര്‍നെറ്റിനു പ്രചാരം കൂടിക്കൂടി വരികയാണ്. ചെറിയ വിഡിയോയിലൂടെ ജനങ്ങള്‍ക്ക് സ്വന്തം സര്‍ഗ്ഗാത്മകത വെളിപ്പെടുത്താന്‍ സാധിക്കുന്നു. വിഡിയോ ഷെയർ ചെയ്യാനാകുന്നതിലൂടെ മറ്റുള്ളവരുമായി കണക്ടു ചെയ്യാനുമാകുന്നുവെന്നും സെന്‍ പറഞ്ഞു.
ടിക് ടോക് വിലക്കിയതോടെ ബൈറ്റ് ഡാന്‍സ് ഇന്ത്യയില്‍ ഒരു പുതിയ വിഡിയോ ഷെയറിങ് ആപ് ഇറക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ പറയുന്നു. കമ്പനിയുടെ കണക്കു പ്രകാരം ടിക്‌ടോകിന് ഇന്ത്യയില്‍ 12 കോടി ഉപയോക്താക്കളാണ് ഉള്ളത്. ടിക്‌ടോകിന്റെ ഔദ്യോഗിക ആപ് ആപ്പിൾ, ഗൂഗിൾ പ്ലേസ്റ്റോറില്‍ നിന്നും പുറത്താക്കപ്പെട്ടുവെങ്കിലും ആപ് ഡൗണ്‍ലോഡു ചെയ്തിട്ടുള്ളവര്‍ക്ക് ഉപയോഗിക്കുന്നതിനു വിലക്കൊന്നുമില്ല. കൂടാതെ ഇതിന്റെ ഇന്‍സ്റ്റാലേഷന്‍ ഫയലുകള്‍ ഷെയറിറ്റ് തുടങ്ങിയ ആപ്പുകളിലൂടെ ഷെയറു ചെയ്‌തെടുക്കുകയും ചെയ്യാം.
ഇന്ത്യ മാത്രമല്ല ടിക്‌ടോക് ബാന്‍ ചെയ്തിട്ടുള്ളത്. ബംഗ്ലാദേശും ഇന്തൊനീഷ്യയും ദൈവനിന്ദയും അശ്ലീലവും പരത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ആപ് നിരോധിച്ചിരുന്നു. ടിക്‌ടോകിന് ഇപ്പോള്‍ ഇന്ത്യയില്‍ 500 ജീവനക്കാരാണ് ഉള്ളത്. 1,000 പേരെക്കൂടെ ജോലിക്കെടുക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here