HomeNewsElectionLoksabha Election 2019പുത്തനത്താണിയിൽ കൊട്ടിക്കലാശത്തിനിടെ എൽ.ഡി.എഫ് സ്ഥാനാർഥിയെ തടഞ്ഞതായി പരാതി

പുത്തനത്താണിയിൽ കൊട്ടിക്കലാശത്തിനിടെ എൽ.ഡി.എഫ് സ്ഥാനാർഥിയെ തടഞ്ഞതായി പരാതി

pv-anver

പുത്തനത്താണിയിൽ കൊട്ടിക്കലാശത്തിനിടെ എൽ.ഡി.എഫ് സ്ഥാനാർഥിയെ തടഞ്ഞതായി പരാതി

പുത്തനത്താണി: റോഡ് ഷോ നടത്തിയ എൽഡിഎഫ് പൊന്നാനി ലോക്സനഭാ മണ്ഡലം സ്ഥാനാർഥി പി വി അൻവറിനെ തടഞ്ഞതായി ആരോപണം. തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന്റെ ഭാഗമായി റോഡ്ഷോ ഞായറാഴ്ച് വൈകിട്ട് പുത്തനത്താണി ജങ്ഷഷനിലെത്തിയപ്പോഴായിരുന്നു സംഭവം.
pv-anver
പകൽ മൂന്നിന് തിരൂരിൽനിന്നാരംഭിച്ച റോഡ് ഷോ വൈകിട്ട് അഞ്ചോടെ പുത്തനത്താണി ജങ്ഷനനിലെത്തി. ഈസമയം ഒരു സംഘം പി വി അൻവർ സഞ്ചരിച്ച തുറന്ന വാഹനം തടയുകയായിരുന്നു. ഇതോടെ റോഡ് ഷോ തടസ്സപ്പെട്ടു. പുത്തനത്താണി റോഡ് ഗതാഗതക്കുരുക്കിലായി. വാഹനം തടഞ്ഞ സംഘം സ്ഥാനാർഥിയെയും വാഹനത്തിലുണ്ടായിരുന്ന നേതാക്കളേയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയുംചെയ്തു.
pv-anver
കൽപ്പകഞ്ചേരി എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് ഇടപെടുകയും സ്ഥാനാർഥിയുടെ വാഹനം കടത്തിവിടുകയുമായിരുന്നു. എന്നാൽ സംഘം പിൻമാറാതെ റോഡ് ഷോയുടെ കൂടെയുണ്ടായിരുന്ന ബൈക്കുകൾ അടക്കമുള്ള വാഹനങ്ങൾ തടഞ്ഞതോടെ സംഘർഷാവസ്ഥയായി. ഇതിനിടെ റോഡിൽ തടസം സൃഷ്ടിച്ച യു.ഡി.എഫ് പ്രവർത്തകരെ നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ ഉന്തിലും തള്ളിലും കൽപകഞ്ചേരി എസ്.ഐക്ക് കൈക്ക് പരിക്കേറ്റു. കൂടുതൽ പോലീസ് എത്തിയാണ് പ്രവർത്തകരെ നീക്കം ചെയ്തത്.

നേതാക്കൾ ഇടപെട്ടതോടെയാണ് സംഘർഷം ഒഴിവായത്. സംഭവത്തിന് പിന്നിൽ ലീഗ് ആണെന്ന് എൽ.ഡി.എഫ് ആരോപിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകുമെന്ന് പി.വി അൻവർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!