ആഞ്ഞടിക്കാനൊരുങ്ങി ‘ഫനി’; അതീവജാഗ്രതാ നിർദേശം
തിരുവനന്തപുരം: ബംഗാൾ ഉള്‍ക്കടലില്‍ ശ്രീലങ്കയുടെ തെക്കുകിഴക്കായി രൂപംകൊണ്ട ന്യൂനമര്‍ദം അടുത്ത 72 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. ഇന്ത്യൻ മഹാസമുദ്രത്തിെൻറ ഭൂമധ്യരേഖ പ്രദേശത്ത് ദക്ഷിണ ബംഗാൾ ഉൾക്കടലിൽ തെക്ക് കിഴക്കൻ ശ്രീലങ്കയോട് ചേർന്ന സമുദ്രഭാഗത്ത് വെള്ളിയാഴ്ചയോടുകൂടി ന്യൂനമർദം രൂപപ്പെടാനും തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഏപ്രിൽ 30 വരെ കേരളത്തിലും കർണാടകതീരത്തും ശക്തമായ മഴക്ക് സാധ്യതയുണ്ട്. 29ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പത്തനംതിട്ട, കോട്ടയം, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്.
വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് മണിക്കൂറിൽ 30-40 കി.മീറ്റർ വേഗത്തിൽ കാറ്റ് വീശും. ചിലസമയങ്ങളിൽ വേഗം 50 കി.മീറ്റർ വരെയാകും. മേയ് ഒന്നുവരെ ഇന്ത്യന്‍ മഹാസമുദ്രത്തിെൻറ ഭൂമധ്യരേഖ പ്രദേശത്തും അതിനോട് ചേര്‍ന്ന തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉള്‍ക്കടലിലും തമിഴ്നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
‘പെയ്തി’ക്ക് ശേഷമെത്തുന്ന ചുഴലിക്കാറ്റിന് ‘ഫനി’ എന്നാണ് ശാസ്ത്രലോകം കരുതിവെച്ചിരിക്കുന്ന പേര്. ബംഗ്ലാദേശാണ് പേര് നിർദേശിച്ചത്. തീവ്രന്യൂനമർദം ചുഴലിക്കാറ്റായി പരിണമിച്ചാൽ തമിഴ്നാട് തീരത്താകും ഏറെ നാശം വിതക്കുക.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here