ശൈലജ ടീച്ചറുടെ ഇടപടലിലൂടെ ചികിത്സക്കായി കൊച്ചിയിലെത്തിച്ച കുഞ്ഞിൻെറ ആരോഗ്യ നില തൃപ്തികരം
കൊച്ചി: ഹൃദയ വാൽവ് സംബന്ധമായ അസുഖത്തെ തുടർന്ന് മലപ്പുറം പെരിന്തൽമണ്ണ ആശുപത്രിയിൽ നിന്ന് ഏറണാകുളം ലിസി ആശുപത്രിയിലെത്തിച്ച നവജാത ശിശുവിൻെറ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. രണ്ടു ദിവസം കൂടി കുഞ്ഞിനെ നിരീക്ഷിച്ച ശേഷം മാത്രമേ ശസ്ത്രക്രിയ വേണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും ഡോക്ടർമാർ പറഞ്ഞു.
ഹൃദയത്തിൽ നിന്നും ശ്വാസകോശത്തിലേക്ക് രക്തം എത്തിക്കുന്ന കുഴലിന് വാൽവ് ഇല്ലെന്നും ഹൃദയത്തിന് ദ്വാരമുള്ളതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതു മൂലം രക്തത്തിൽ ഓക്സിജൻെറ അളവും കുറവാണ്. രണ്ടു ദിവസം മാത്രമാണ് കുഞ്ഞിൻെറ പ്രായം. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഫേസ് ബുക്ക് പോസ്റ്റിനു കീഴെ കുഞ്ഞിൻെറ മാതൃസഹോദരൻ സഹായം ആവശ്യപ്പെട്ട് ചെ്യത കമൻറിനു പിറകെയാണ് കുഞ്ഞിന് അടിയന്തിര ചികിത്സക്ക് വഴിെയാരുങ്ങിയത്. കമൻറ് ശ്രദ്ധയിൽ പെട്ട ശൈലജ ടീച്ചർ വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകുകയും അക്കാര്യം യുവാവിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് രണ്ട് മണിക്കൂറിനുള്ളിൽ കുഞ്ഞിനെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here