HomeNewsCrimeപീഡനം: വളാഞ്ചേരി നഗരസഭാംഗം കീഴടങ്ങിയേക്കുമെന്നു സൂചന

പീഡനം: വളാഞ്ചേരി നഗരസഭാംഗം കീഴടങ്ങിയേക്കുമെന്നു സൂചന

pocso

പീഡനം: വളാഞ്ചേരി നഗരസഭാംഗം കീഴടങ്ങിയേക്കുമെന്നു സൂചന

മലപ്പുറം∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വളാഞ്ചേരി നഗരസഭാംഗം ഷംസുദ്ദീൻ നടക്കാവിൽ കീഴടങ്ങിയേക്കുമെന്നു സൂചന. ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ആവർത്തിക്കുന്നുണ്ടെങ്കിലും പ്രതിയുടെ അടുപ്പക്കാർ മുതിർന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തിയതായാണ് വിവരം. പ്രതി വിദേശത്താണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിട്ടുണ്ട്.
shamsudhen-n
പെൺകുട്ടിയെ വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോയി വിവിധയിടങ്ങളിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പരാതിയുമായി മുന്നോട്ടുപോകാൻ പെൺകുട്ടിക്കൊപ്പം നിന്ന സഹോദരീ ഭർത്താവിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയുടെ മൊഴിയിൽ ഇയാൾക്കെതിരെ പരാമർശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!