വളാഞ്ചേരിയിലെ ഗതാഗതക്കുരുക്ക്; വാഹനങ്ങൾ വഴിതിരിച്ചുവിടണമെന്ന് നാട്ടുകാർ
വളാഞ്ചേരി: നഗരത്തിലെ വഴിക്കുരുക്ക് ഒഴിവാക്കാൻ ടൗണിൽ എത്തേണ്ടതില്ലാത്ത വാഹനങ്ങൾ മൂടാൽ–കഞ്ഞിപ്പുര ബൈപാസ് വഴി തിരിച്ചുവിടാൻ സംവിധാനമുണ്ടാക്കണമെന്ന ആവശ്യം ശക്തം. കോഴിക്കോട്–തൃശൂർ റൂട്ടിൽ ഓടുന്ന വാഹനങ്ങൾ മുഴുവൻ ഇപ്പോൾ വളാഞ്ചേരി നഗരത്തിലൂടെയാണ് കടന്നുപോകുന്നത്.
ഇതിൽ കണ്ടെയ്നർ–കാപ്സ്യൂൾ ടാങ്കർ ലോറികളും ഉൾപ്പെടും. റമസാൻ വന്നതോടെ വരുംദിവസങ്ങളിൽ നഗരത്തിൽ വാഹനത്തിരക്ക് ഏറും. കഞ്ഞിപ്പുര–മൂടാൽ റോഡിൽ ഏതാനും ഭാഗം കഴിഞ്ഞ ദിവസം റീടാറിങ് നടത്തിയിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here