It’s festival season in Valanchery
കളംപാട്ടിന്റെയും കാളവേലയുടെയും നിറക്കൂട്ടില്‍ വളാഞ്ചേരിയിലെ ക്ഷേത്രങ്ങള്‍ ഉത്സവങ്ങള്‍ക്കൊരുങ്ങുന്നു.
പൂക്കാട്ടിയൂര്‍ മഹാദേവക്ഷേത്രം, പറമ്പത്ത്കാവ് ഭഗവതിക്ഷേത്രം, പച്ചീരി വിഷ്ണുക്ഷേത്രം എന്നിവിടങ്ങളിലാണ് വരുംദിവസങ്ങളില്‍ താലപ്പൊലി, കാളവേല എന്നിവ നടക്കുന്നത്.
പൂക്കാട്ടിയൂര്‍ മഹാദേവക്ഷേത്രത്തിലെ 48 കളംപാട്ടുകള്‍ക്ക് സമാപനംകുറിച്ചുകൊണ്ട് മാര്‍ച്ച് മൂന്നിന് നാട്ടുതാലപ്പൊലി ആഘോഷിക്കും. രാവിലെ എട്ടിന് കാഴ്ചശീവേലി, മേളം എന്നിവയും ഉച്ചയ്ക്ക് 12 മുതല്‍ പ്രസാദഊട്ടും നടക്കും. വൈകീട്ട് മൂന്നിന് ലിംകാ ബുക്കില്‍ ഇടംനേടിയ ശുകപുരം ദിലീപും കല്ലൂര്‍ രാമന്‍കുട്ടിമാരാരും ചേര്‍ന്ന് ഇരട്ടത്തായമ്പക അവതരിപ്പിക്കും. തുടര്‍ന്ന് സന്ധ്യാവേലയും പൂതന്‍, തിറ, വിവിധ വാദ്യങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ വിവിധ കരക്കാരുടെ വരവുമുണ്ടാകും.
രാത്രി വെടിക്കെട്ട്, നാടന്‍പാട്ടുകള്‍ എന്നിവയും നടക്കും. വെണ്ടല്ലൂര്‍ പറമ്പത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ കാളവേലയാഘോഷം മാര്‍ച്ച് എട്ടിന് നടക്കും. തട്ടകത്തിന്റെ ഭഗവതിയായ പറമ്പത്ത് കാവിലമ്മയുടെ വേല ഉത്സവത്തിന്റെ പ്രധാന ഇനം ഇരട്ടക്കാളകളാണ്.
മുത്തുക്കുടകളും വര്‍ണവിസ്മയങ്ങളുമായി അറുപതോളം ജോഡി കാളകള്‍ പറമ്പത്ത്കാവിലെത്തും. പൂതന്‍, തിറ, ശിങ്കാരിമേളം, ബാന്‍ഡ്‌വാദ്യം, ദശാവതാരങ്ങള്‍ എന്നിവയും അകമ്പടിയുണ്ടാകും. മേഖലയിലെ മറ്റൊരു പ്രധാന ക്ഷേത്രമായ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തില്‍ കളം പാട്ടുത്സവം കൊടികയറിയിട്ടുണ്ട്.
Summary: The festival season back in valanchery as the temples in the nearby villages are getting ready to celebrate the poorams and velas.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here