വോട്ടെണ്ണല്‍:- ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം
മലപ്പുറം:ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കൗണ്ടിങ് സൂപ്പർവൈസർ, അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർമാർ തുടങ്ങിയവർക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ വി കെ അനിൽകുമാർ നേതൃത്വംനൽകി. സ്വീപ് കോഡിനേറ്റർ അൻസു ബാബു ക്ലാസെടുത്തു. വോട്ടെണ്ണൽ നടപടിക്ക് 619 ഉദ്യോഗസ്ഥരെയാണ് ജില്ലയിൽ നിയോഗിച്ചിട്ടുള്ളത്. 244 മൈക്രോ ഒബ്സർവർമാർ, 216 കൗണ്ടിങ് സൂപ്പർ വൈസർമാർ, 230 കൗണ്ടിങ് സ്റ്റാഫ് എന്നിവരെയാണ് നിയമിച്ചത്. സെക്കൻഡ് റാൻഡമൈസേഷനുശേഷം നിയോജക മണ്ഡല കൗണ്ടിങ് ഹാൾ അടിസ്ഥാനത്തിലുള്ള ഉദ്യോഗസ്ഥരുടെ പട്ടിക 22ന് അസി. റിട്ടേണിങ് ഓഫീസർമാർക്ക് കൈമാറും. അവർ ഉദ്യോഗസ്ഥരെ ഫോൺ മുഖേന കൗണ്ടിങ് ഹാൾ സംബന്ധമായ വിവരം അറിയിക്കും.
ഓരോ അസംബ്ലി നിയോജക മണ്ഡലത്തിനും ഓരോ റൂം എന്ന നിലയിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. ഓരോ റൂമിലും 12 ടേബിൾ സജ്ജീകരിക്കും. ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പർവൈസർ, കൗണ്ടിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ എന്നിവരുണ്ടാകും. 23ന് രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിക്കുക.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here