കോഴിക്കോട് ‘ദേ പുട്ടിൽ’ റെയ്ഡ്; പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു
കോഴിക്കോട്: നടൻ ദിലീപും നാദിർഷായും ആരംഭിച്ച ദേ പുട്ട് ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. മാത്രമല്ല ദേ പുട്ടിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്തതായും പഴകിയ ഭക്ഷണം വിൽക്കുന്നതായും ഹെൽത്ത് ഇൻസ്പെക്ടറുടെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും നടത്തിയ പരിശോധനയിലാണ് ദേ പുട്ടിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെടുത്തത്.
പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം എന്നിവ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു നശിപ്പിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും വിധം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഓഫീസർ ഡോ ആർ എസ് ഗോപകുമാർ പറഞ്ഞു. കേരള മുനിസിപ്പൽ ആക്ട് പ്രകാരം പ്രകാരമാണ് നടപടിയെടുക്കുന്നത്. പരിശോധനയിൽ ഹെൽത്ത് സൂപ്പർവൈസർ കെ. ഗോപാലൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. ദിലീപ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. ഷമീർ എന്നിവർ പങ്കെടുത്തു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here