പോക്സോ കേസ്; നഗരസഭാംഗത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചു-വീഡിയോ
മഞ്ചേരി: വളാഞ്ചേരിയിൽ 16കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ വളാഞ്ചേരി നഗരസഭ കൗണ്‍സിലറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി പ്രത്യേക പോക്സോ കോടതി പരിഗണിച്ചു. വളാഞ്ചേരി നഗരസഭ കൗണ്‍സിലറായ ഷംസുദ്ദീനെതിരെയാണ് വളാഞ്ചേരി പൊലീസ് പോക്സോ വകുപ്പുപ്രകാരം കേസെടുത്തത്.
പ്രതിക്കുവേണ്ടി അഡ്വ. ബി.എ. ആളൂരാണ് മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയത്. ഹരജി പരിഗണിച്ച കോടതി പ്രതിഭാഗത്തിെൻറയും പ്രോസിക്യൂഷെൻറയും വാദം കേട്ടു. പരാതിക്കാരിയായ കുട്ടിയുടെ വാദംകൂടി കേള്‍ക്കണമെന്നതിനാല്‍ കേസ് മേയ് 30ന് വീണ്ടും പരിഗണിക്കും.
പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഒളിവിലായ പ്രതിക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here