HomeNewsReligionഅവസാന പത്തിന്റെ മാഹാത്മ്യം

അവസാന പത്തിന്റെ മാഹാത്മ്യം

10-days

അവസാന പത്തിന്റെ മാഹാത്മ്യം

അല്ലാഹുവിന്റെ അനുഗ്രഹത്താൽ റമദാൻ അതിന്റെ അവസാനത്തെ പത്തിലേക്ക് പ്രവേശിക്കുകയാണ്. സത്യവിശ്വാസിയെ സംബന്ധിച്ച് അവന്‍ കാത്തിരിക്കുന്ന ദിനരാത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. റമദാനിലെ അവസാനത്തെ പത്തിന്റെ പ്രത്യേകതകളെക്കുറിച്ച് നാം ഒരുപാട് കേട്ടിട്ടുണ്ട്. റമദാൻ അവസാനത്തെ പത്ത് ആഗതമായാല്‍ നബി (സ) വളരെയേറെ പരിശ്രമിച്ച് ആരാധനകളില്‍ മുഴുകിയിരുന്നതായി ഹദീസുകളില്‍ കാണാന്‍ സാധിക്കും. ആയിശ (റ) റിപ്പോര്ട്ട് ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെയാണ്.
ramadan
അവസാനത്തെ പത്തില്‍ നബി (സ) മറ്റു സന്ദര്ഭ്ങ്ങളിൽ ഇല്ലാത്ത വിധം അധ്വാനിക്കുമായിരുന്നു.
മുഴുവന്‍ ദിവസവും അല്ലാഹുവിന്റെ ഭവനത്തില്‍ ഇഅ്തിഖാഫ് ഇരിക്കുമായിരുന്നു. മറ്റൊരു ഹദീസില്‍ പറയുന്നു. അവസാനത്തെ പത്ത് ആയാല്‍ പ്രവാചകന്‍ രാത്രി മുഴുവന്‍ സജീവമാക്കുമായിരുന്നു. കുടുംബത്തെ എഴുന്നേല്പിരക്കുമായിരുന്നു. ഭാര്യമാരെ വിളിച്ചുണര്ത്തു്മായിരുന്നു. മുഴുവന്‍ സമയവും അല്ലാഹുവിന് വേണ്ടി മാറ്റിവെക്കുമായിരുന്നു. ആയിശ (റ) റിപ്പോര്ട്ട് ചെയ്ത മറ്റൊരു ഹദീസ് കാണുന്നു: പ്രവാചകന്‍ രാത്രി മുഴുവന്‍ ഖുര്ആേൻ ഓതുകയും രാത്രി മുതല്‍ സുബ്ഹി വരെ നിന്ന് നമസ്കരിക്കുയും മാസം മുഴുവന്‍ നോമ്പ് നോല്ക്കു കയും ചെയ്യുന്നത് റമദാനില്ലാതെ ഞാന്‍ കണ്ടിട്ടില്ല.
10-days
നമ്മെ സംബന്ധിച്ച് ഇത് നമ്മുടെ അവസാനത്തെ റമദാനാണ്, അല്ലാഹു നല്കിമയ അവസാനത്തെ അവസരമാണ് എന്ന് കരുതി ഈ സമയം പരമാവധി ഉപയോഗപ്പെടുത്താന്‍ പരിശ്രമിക്കണം. കാരണം ഇനിയൊരു അവസരം നമുക്ക് ലഭിക്കുമെന്ന് ആര്ക്കും ഉറപ്പ് പറയാന്‍ പറ്റില്ല. നമുക്കാര്ക്കും നമ്മുടെ ആയുസ് പ്രവചിക്കാന്‍ കഴിയില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!