HomeViralആ 52 പേരുടെയും സ്വപ്നങ്ങൾ കുടുങ്ങി കിടന്നത് ഇവിടെയാണ്-കുറിപ്പ് വൈറലാകുന്നു

ആ 52 പേരുടെയും സ്വപ്നങ്ങൾ കുടുങ്ങി കിടന്നത് ഇവിടെയാണ്-കുറിപ്പ് വൈറലാകുന്നു

traffic-valanchery

ആ 52 പേരുടെയും സ്വപ്നങ്ങൾ കുടുങ്ങി കിടന്നത് ഇവിടെയാണ്-കുറിപ്പ് വൈറലാകുന്നു

വളാഞ്ചേരിയിലെ കുരുക്കിൽ പെട്ട് പരീക്ഷ എഴുതാനുള്ള അവസരം നഷടപെട്ട 52 പേരുടെ ദുരിതം വെളിപ്പെടുത്തിയ കുറിപ്പ്. വളാഞ്ചേരിയിലെ മാധ്യമ പ്രവർത്തകനായ ഷരീഫ് പാലൊളിയാണ് ഇത് എഴുതിയിരിക്കുന്നത്. ശനിയാഴ്ച നടന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയിൽ വളാഞ്ചേരിയിലെ സെന്ററിൽ എഴുതാനാകാതെ പോയത് 53 പേർക്കായിരുന്നു. ഇന്ന് നടന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് വളാഞ്ചേരി ഹൈസ്കൂളിലെ രണ്ടു സെന്ററുകളിലായി 500 പേരാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. നിശ്ചിത സമയവും കഴിഞ്ഞു പരീക്ഷാ ഹാളിലേക്ക് ഓടികിതച്ചെത്തി നിരാശരായി മടങ്ങിയവർ 52 പേരാണ്. ഇന്ന് പുലർച്ചെയും അതിരാവിലെയും വീട്ടിൽ നിന്ന് ഇറങ്ങിയവരാണ് അധികവും. പരീക്ഷാസെന്ററിൽ വൈകിയെത്തിയതിന് ഈ 52 പേരും പറഞ്ഞതു ഒരേ കാരണം-വളാഞ്ചേരിയിലെ ട്രാഫിക്ക് കുരുക്കിൽ കുടുങ്ങിപോയി.
traffic-valanchery
വളാഞ്ചേരിയെ ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കിൽ 52 ചെറുപ്പക്കാരുടെ ജോലിയെന്ന സ്വപ്നമാണ് വഴിമുട്ടി നിന്നതെന്ന് കുറിപ്പിൽ പറയുന്നു.
കുറിപ്പ് വായിക്കാം
ആ 52 പേരുടെയും സ്വപ്നങ്ങൾ കുടുങ്ങി കിടന്നത് ഇവിടെയാണ്……..

ഇന്ന് നടന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് വളാഞ്ചേരി ഹൈസ്കൂളിലെ രണ്ടു സെന്ററുകളിലായി 500 പേരാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. നിശ്ചിത സമയവും കഴിഞ്ഞു പരീക്ഷാ ഹാളിലേക്ക് ഓടികിതച്ചെത്തി നിരാശരായി മടങ്ങിയവർ 52 പേരാണ്. ഇന്ന് പുലർച്ചെയും അതിരാവിലെയും വീട്ടിൽ നിന്ന് ഇറങ്ങിയവരാണ് അധികവും. പരീക്ഷാസെന്ററിൽ വൈകിയെത്തിയതിന് ഈ 52 പേരും പറഞ്ഞതു ഒരേ കാരണം………… വളാഞ്ചേരിയിലെ ട്രാഫിക്ക് കുരുക്കിൽ കുടുങ്ങിപോയി. വളാഞ്ചേരിയെ ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കിൽ 52 ചെറുപ്പക്കാരുടെ ജോലിയെന്ന സ്വപ്നമാണ് വഴിമുട്ടി നിന്നത്… സ്വപ്നങ്ങൾ മാത്രമല്ല അവസരങ്ങൾ, പ്രതീക്ഷകൾ, ജീവിതങ്ങൾ… എല്ലാം വഴിമുട്ടിച്ചിട്ടുണ്ട് നിശ്ചലമായ വളാഞ്ചേരി. പരിഹാര നിർദേശങ്ങൾ ഒരുപാട് കേട്ടതാണ്, ഭരണാധികാരികൾ ഉറപ്പും നൽകിയതാണ്. പക്ഷേ കുരുക്ക് മാത്രം അഴിഞ്ഞിട്ടില്ല…. രാഷ്ട്രീയത്തിനപ്പുറം വളാഞ്ചേരി കൈകോർത്തപ്പോഴൊക്ക അത്ഭുതങ്ങൾ കാണിച്ചിട്ടുണ്ട്, ഇപ്പോഴും നന്മകൾ പിറക്കുന്നുണ്ടിവിടെ….. ഉണരേണ്ടവർ ഉണരണം, ഉത്സാഹിക്കേണ്ടവർ ഉത്സാഹിക്കണം…. വളാഞ്ചേരിയെ ഇനിയും ശ്വാസം മുട്ടിച്ച് നിശ്ചലമാക്കരുത്.
Summary: facebook post about the candidates ho were not able to write the university assistant exam in valanchery is getting viral


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!