കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ വായന വാരാചാരണത്തിന് വിപുലമായ ഒരുക്കങ്ങൾ
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷന്ടെ ആഭിമുഖ്യത്തിൽ നടത്തുന്ന വായനാ വാരാചരണ പരിപാടികളുടെ ഉദ്ഘാടനവും വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ, ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഹയർ സെക്കന്റി തുല്യത പഠിതാക്കളുടെ പെരുന്നാൾ സ്നേഹ സംഗമവും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു.
ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനയുമായി ബന്ധപ്പെട്ട വ്യത്യസ്ഥങ്ങളായ പരിപാടികൾ ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽഇതോടനുബന്ധിച് നടക്കും. വായനാ വാരാചരണ പ്രഖ്യാപനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത സമിതി അംഗം സുരേഷ് പൂവാട്ടു മീത്തൽ നടത്തി. കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരത മിഷൻ നോഡൽ പ്രേരക് കെ.ടി. നിസാർ ബാബു പദ്ധതി വിശദീകരണം നടത്തി.
ചടങ്ങിൽ കെ.പി. നൗഷാദ് അധ്യക്ഷത വഹിച്ചു. വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ പ്രധാനധ്യാപിക ടി.വി. ഷീല, പി. ഉണ്ണികൃഷ്ണൻ, കെ.കെ. ഖലീൽ, എം.പി.എം. ബഷീർ, കെ പ്രിയ, കെ.പി സാജിത, ടി പി സുജിത, യു വസന്ത, അനീഷ്, വിജയൻ, സി പി ആരിഫ, പി പി ഷെറീന, വി രശ്മി എന്നിവർ പ്രസംഗിച്ചു. കെ. നിയാസ് സ്വാഗതവും, ബാവ കാലൊടി നന്ദിയും പറഞ്ഞു.
Summary: Reading week started by literacy mission in kuttippuram block panchayath.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here