HomeNewsIncidentsതിരൂരിൽ നിയന്ത്രണം വിട്ട വന്ന ബസിന് മുന്നിലകപ്പെട്ട കുടുംബം രക്ഷപ്പെട്ടത് തലനാഴിരക്ക്-വീഡിയോ

തിരൂരിൽ നിയന്ത്രണം വിട്ട വന്ന ബസിന് മുന്നിലകപ്പെട്ട കുടുംബം രക്ഷപ്പെട്ടത് തലനാഴിരക്ക്-വീഡിയോ

naduvilangadi-bus

തിരൂരിൽ നിയന്ത്രണം വിട്ട വന്ന ബസിന് മുന്നിലകപ്പെട്ട കുടുംബം രക്ഷപ്പെട്ടത് തലനാഴിരക്ക്-വീഡിയോ

തിരൂർ:മഴയിൽ അമിതവേഗതയിൽ എത്തിയ സ്വകാര്യ ബസ് തിരൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തിരൂർ-താനൂർ റോഡിൽ ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. നടുവിലങ്ങാടി സ്വദേശി പപ്പടകാരകത്ത് മുഹമ്മദ് അഹ്നാസും ഭാര്യ റീബയും കുഞ്ഞും കാറിൽ വരുമ്പോഴാണ് സ്വകാര്യ ബസ് കടന്ന് വരുന്നത്. അമിതവേഗത്തിൽ വരുന്നതിനിടെ ചാറ്റൽമഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യബസ് കാറിന് സമീപം റോഡിന് കുറുകെ നിൽക്കുന്നതാണ് ദൃശ്യത്തുലുള്ളത്.
naduvilangadi-bus
കാറിന്റെ ഡാഷ്ബോർഡിൽ ഘടിപ്പിച്ച ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവശേഷം വാഹനം നിറുത്തി കാര്യങ്ങൾ സംസാരിക്കാനോ മറ്റുമായി ബസ് നിർത്താനോ ജീവനക്കാർ തയ്യാറായില്ലെന്ന് നിന്നും രക്ഷപ്പെട്ട മുഹമ്മദ് അഹ്നാസ് പറഞ്ഞു. കെഎൽ 55 ബി 6073 നമ്പർ ‘റോസ്’ എന്ന ബസാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വിഷയത്തിൽ പരാതിക്കൊരുങ്ങുകയാണ് കാറുടമ.
വീഡിയോ


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!