ബാവപ്പടിയിൽ വഴിയിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നഗരസഭയിൽ പരാതി നൽകി
വളാഞ്ചേരി: ബാവപ്പടിയിൽ വഴിയിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നഗരസഭയിൽ പരാതി നൽകി. വളാഞ്ചേരി നഗരസഭയിലെ 12ആം ഡിവിഷൻ ബാവപ്പടി അങ്ങാടിയിലെ പാലത്തിന്റെ അടിയിലും ഇടവഴിയിലും കുട്ടികളുടെയും മുതിർന്നവരുടെയും ഉപയോഗിച്ച ഡയപ്പേഴ്സ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്നതിനാൽ വഴിയാത്രക്കാർക്കും പരിസര പ്രദേശത്തെ താമസക്കാർക്കും വലിയരീതിയിലുള ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുന്നു.
മാലിന്യങ്ങൾ ഉടനെ നീക്കം ചെയ്യണമെന്നും പലതിനോട്ചേർന്നു സൂചന ബോർഡ് സ്ഥാപിക്കണമെന്നും മാലിന്യംതള്ളുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ കുളമംഗലം യൂണിറ്റ് കമ്മിറ്റി നഗരസഭാ സെക്രട്ടറിക്ക് പരാതിനൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here