മാലിന്യപ്രശ്നം; എൽ.ഡി.എഫ്. വളാഞ്ചേരി നഗരസഭ ഉപരോധിച്ചു
വളാഞ്ചേരി: നഗരത്തിലെ മാലിന്യപ്രശ്നത്തിനും അശാസ്ത്രീയമായി ഐറിഷ് പദ്ധതി നടപ്പാക്കിയതിനാൽ ജനങ്ങളും കച്ചവടക്കാരുമനുഭവിക്കുന്ന ദുരിതത്തിനും പരിഹാരം കാണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ വളാഞ്ചേരി നഗരസഭ ഉപരോധിച്ചു.
സി.പി.എം. ജില്ലാസെക്രട്ടേറിയറ്റംഗം വി.പി. സക്കറിയ ഉദ്ഘാടനംചെയ്തു. ഫൈസൽ തങ്ങൾ അധ്യക്ഷനായി. കെ.പി. ശങ്കരൻ, എൻ. വേണുഗോപാൽ, വി.പി.എ. സലാം, ടി.പി. അബ്ദുൾഗഫൂർ, കെ.എം. ഫിറോസ്ബാബു, കെ.കെ. ബാവ എന്നിവർ പ്രസംഗിച്ചു. സമരക്കാരെ പോലീസ് അറസ്റ്റ്ചെയ്ത് നീക്കി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here