HomeUncategorizedപനി പടരുമ്പോഴും മാലിന്യം നീക്കാത്തതിനാൽ വളാഞ്ചേരി പട്ടണം ഭീതിയുടെ വക്കിൽ

പനി പടരുമ്പോഴും മാലിന്യം നീക്കാത്തതിനാൽ വളാഞ്ചേരി പട്ടണം ഭീതിയുടെ വക്കിൽ

പനി പടരുമ്പോഴും മാലിന്യം നീക്കാത്തതിനാൽ വളാഞ്ചേരി പട്ടണം ഭീതിയുടെ വക്കിൽ

നാട്ടിൽ പനി പടർന്നു പിടിക്കുന്ന ഈ മഴക്കലത്തു മാസങ്ങൾ പഴക്കമുള്ള പ്ലാസിറ്റ്ക്ക് അടക്കമുള്ള മാലിന്യങ്ങൾ ജനത്തിരക്കുള്ള സ്ഥലങ്ങളിൽ കുന്നുകൂട്ടിയതിനാൽ നാട്ടുകാർ ബുദ്ധിമുട്ടിലായി. ടൌണിൽ തിരക്കേറിയ സ്ഥലങ്ങളായ എ.കെ.ജി റോഡ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലാണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്. മഴക്കാലം ആരംഭിച്ച് പത്ത് ദിവസത്തോളമായിട്ടും ഇതുവരെ മാലിന്യപ്രശ്നത്തിനു പരിഹാരം കാണാത്തതിൽ ആശങ്കയിലാണ് നാട്ടുകാർ. ഇതിനു പുറമെ ഇന്നലെ ബസ്റ്റാന്റ് കം‌ഫർട്ട് സ്റ്റേഷന്റെ കക്കൂസ് ടാങ്ക് പൊട്ടി മാലിന്യം സ്റ്റാന്റിൽ പരന്നൊഴുകിയത് സ്തിതി വഷളാക്കി. ഏതു സമയവും ബസുകളാലും യാത്രക്കാരാലും നിറഞ്ഞ സ്റ്റാന്റിൽ തിരൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ നിർത്തുന്ന സ്ഥലത്താണ് പൊട്ടലുണ്ടായത്. ഇവിടെ രണ്ട് ടാർ വീപ്പകൾ സ്ഥാപിച്ചതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ല. സംഭവം അറിയാതെ സ്ത്രീകളടക്കമുള്ള നിരവധി ഈ വഴി എപ്പോഴും കടന്നുപോകുന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയും നിലവിലുണ്ട്.

Summary:Due to improper waste management, Valanchery busstand and the town are under the threat of epidemics in this monsoon


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!