കുളമംഗലം ഗ്രീൻ പവറിന്റെ നേത്യത്വത്തിൽ മനക്കൽ കുളം ശുചീകരിച്ചു
‘തിരിച്ച് പിടിക്കാം നാട്ട് നന്മകളെ’ എന്ന ക്യാമ്പയിന്റെ ഭാഗമായി കുളമംഗലം മനക്കൽ കുളം ശുചീകരിച്ചു. കൊളമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രീൻപവർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും
ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പിന്റെയും നേത്യത്തിൽ തിരിച്ച് പിടിക്കാം നാട്ട് നന്മകളെ എന്ന ക്യാമ്പയിന്റെയും ഗാന്ധിജയന്തി വാരാചരണത്തിന്റെയും ഭാഗമായി കുളമംഗലം മനക്കൽ കുളവും പരിസരവും ശുചീകരിച്ചു.
കുളമംഗലത്തും അടുത്ത പ്രദേശങ്ങളിൽ നിന്നുമായി നിരവധി പേരാണ് നീന്തൽ പരിശീലിക്കാനും കുളിക്കാനും ഈ കുളത്തെ ആശ്രയിക്കുന്നത്. കഴിഞ്ഞ വേനലിൽ ഗ്രീൻ പവറിന്റെ നേത്യത്വത്തിൽ മോട്ടോർ ഉപയോഗിച്ച് കുളത്തിലെ വെള്ളം വറ്റിച്ച് കുളം പൂർണ്ണമായും ശുചീകരിച്ചിരുന്നു. ഇപ്പോൾ പായൽ അടിഞ് കുളം ഉപയോഗ ശൂന്യമായി മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് നാടിന്റെ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്ന ഗ്രീൻ പവറിന്റ കൈത്താങ്ങ് വളണ്ടിയർമാരുടെ നേത്യത്വത്തിൽ കുളം ശുചീകരിച്ചത്.രാത്രിയുടെ മറവിൽ കുളത്തിന്റെ പരിസരത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായതിനാൽ മിനി മാസ്സ് ലൈറ്റ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവിഷൻ കൗൺസിലർ ഫസീല നാസർക്കും കുളം സംരക്ഷണ സമിതി ചെയർമാൻ ടി.കെ.ആബിദലിക്കും നിവേദനം നൽകി. വരും ദിവസങ്ങളിൽ കുളത്തിന്റെ പരിസരത്ത് സൂചന ബോർഡ് സ്ഥാപിക്കും. അവധി ദിവസങ്ങളിൽ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനവും സംഘടിപ്പിക്കും. നമ്മിൽ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന നാട്ടു നന്മകളെ തിരിച്ച് പിടിക്കാൻ നമുക്കൊത്തൊരുമിച്ച് ശ്രമിക്കാം. സഹകരിച്ച സഹായിച്ച എല്ലാവർക്കും നന്ദി
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here