പ്രധാനമന്ത്രിക്ക് കത്തയച്ചവർക്കെതിരെ രാജ്യദ്രോഹകുറ്റം; യൂത്ത് കോൺഗ്രസ് കുറ്റിപ്പുറത്ത് പ്രതിഷേധ സംഗമവും കത്തയക്കലും സംഘടിപ്പിച്ചു
കുറ്റിപ്പുറം: രാജ്യത്ത് വർദ്ധിച്ച് വരുന്ന ആൾകൂട്ട കൊലപാതകങ്ങളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച അടൂർ ഗോപാലക്യഷ്ണൻ അടക്കം 49 പ്രമുഖർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച് കുറ്റിപ്പുറം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ
സംഗമവും പ്രതിഷേധ കത്തയക്കലും സംഘടിപ്പിച്ചു.
രാജ്യത്ത് ഉണ്ട് എന്ന് കരുതുന്ന ആവിഷ്കാര സ്വാതന്ത്യത്തെ നിന്ധ്യമായി എതിർക പെടുന്നു, സ്വാസ്ഥ കാലം ചോദിക്കുന്നവരോട് കുറ്റപത്രം നൽകുന്നവരെ കരുതലോടെ നേരിടണ
മെന്ന് അദ്യക്ഷം വഹിച്ച് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഇസ്സുദ്ദീൻ പറഞ്ഞു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി KP അസിസ് സലാം പാഴൂർ, മുസ്തഫ കുറ്റിപ്പുറം എന്നിവർ സംസാരിച്ചു. ഷലീജ് കുറ്റിപ്പുറം, ബിലാൽ, ജിഷാർ, ജലീസ്, വെങ്കിടേഷ്, യാസീൻ പൈങ്കണ്ണൂർ, അനസ്, ശുഹൈബ്, സൽമാൻ രാങ്ങാട്ടൂർ എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here