വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിലെ പൂർവവിദ്യാർഥികൾ ഗാന്ധി ബുക്ക് കോർണർ സ്ഥാപിക്കുന്നു
വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിലെ പൂർവവിദ്യാർഥികൾ കോളേജ് ലൈബ്രറിയിൽ ഗാന്ധി ബുക്ക് കോർണർ സ്ഥാപിക്കുന്നു. 1988-90 വർഷത്തെ പ്രീ -ഡിഗ്രി ബാച്ച് കൂട്ടായ്മയാണ് ഗാന്ധി കൃതികളും ഗാന്ധിയൻ ആശയങ്ങൾ മുൻനിർത്തിയുള്ള ഗ്രന്ഥങ്ങളും ഉൾപ്പെടുത്തി കോളേജ് ലൈബ്രറിയിൽ ’ഗാന്ധി ബുക്ക് കോർണറൊരുക്കുന്നത്.
വെള്ളിയാഴ്ച രണ്ടിന് കോളേജ് ഓഡിറ്റോറിയത്തിൽ പൂർവവിദ്യാർഥി സംഘടനയുടെ ഭാരവാഹികളായ മുജീബ് മദിരാശി, അബ്ദുസമദ് മച്ചിങ്ങൽ, അഹമ്മദ്കുട്ടി, കെ. സുധീർ, ഷെരീഫ് തിരൂർ തുടങ്ങിയവർ ഇതിനാവശ്യമായ തുക കോളേജ് മാനേജ്‌മെന്റിന് കൈമാറും.
ആലങ്കോട് ലീലാകൃഷ്ണൻ, പ്രിൻസിപ്പൽ ക്യാപ്റ്റൻ അബ്ദുൾ ഹമീദ്, എം.ഇ.എസ്. സംസ്ഥാനസെക്രട്ടറി ഡോ. എൻ.എം. മുജീബ് റഹ്‌മാൻ, പ്രൊഫ. കെ.പി. ഹസൻ തുടങ്ങിയവർ സംബന്ധിക്കും. പ്രളയത്തെത്തുടർന്ന് നശിച്ച കോളേജ് ലൈബ്രറിയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ടാണ് പൂർവവിദ്യാർഥികൾ ഗാന്ധി ബുക്ക് കോർണർ എന്ന പദ്ധതി ഏറ്റെടുത്തത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here