മലപ്പുറം ജില്ലയിൽ ഇന്ന് റെഡ് അലർട്ട്
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ ചൊവ്വാഴ്‌ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന് കലക്ടർ ജാഫർ മലിക് നിർദേശിച്ചു. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തഹസിൽദാർമാർക്ക് നിർദേശംനൽകി. ജില്ലാതലത്തിലും താലൂക്കടിസ്ഥാനത്തിലും 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു. ബുധനാഴ്‌ച ഓറഞ്ച് അലർട്ടും വ്യാഴം, വെള്ളി ദിവസങ്ങളിൽ യെല്ലോ അലർട്ടുമാണ്. ചൊവ്വാഴ്‌ച രാവിലെ 10ന് ജില്ലാ ഡിസാസ്റ്റർ മാനേജ്‌മെന്റ് യോഗം കലക്ടറേറ്റിൽ ചേരും. ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം നമ്പർ: 0483- 2736320-326, 1077 (ട്രോൾ ഫ്രീ). വാട്സാപ് നമ്പർ-: 9383463212, 9383464212. പ്രളയ സാധ്യതയും പകർച്ചവ്യാധികൾ പടരാനുള്ള സാഹചര്യവും കണക്കിലെടുത്ത് ആരോഗ്യവകുപ്പ് കൺട്രോൾറൂം തുറന്നു. ഫോൺ: 0483 2737858, 2737857.
താലൂക്ക് തല കൺട്രോൾറൂം ഫോൺ നമ്പർ:
നിലമ്പൂർ –- -04931- 221471
ഏറനാട്- –-0483- 2766121
പെരിന്തൽമണ്ണ –-04933- 227230
പൊന്നാനി-–- 0494 -2666038
തിരൂർ –- 0494 -2422238
തിരൂരങ്ങാടി –-0494 -2461055
കൊണ്ടോട്ടി –-0483- 2713311
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here