HomeNewsPoliticsകുറ്റിപ്പുറം പഞ്ചായത്ത്: ടി.സി. ഷെമീല രാജിവെച്ചു, പുതിയ പ്രസിഡന്റിന്റെ കാര്യത്തിൽ കോൺഗ്രസിൽ അനിശ്ചിതത്വം?

കുറ്റിപ്പുറം പഞ്ചായത്ത്: ടി.സി. ഷെമീല രാജിവെച്ചു, പുതിയ പ്രസിഡന്റിന്റെ കാര്യത്തിൽ കോൺഗ്രസിൽ അനിശ്ചിതത്വം?

kuttippuram-panchayath

കുറ്റിപ്പുറം പഞ്ചായത്ത്: ടി.സി. ഷെമീല രാജിവെച്ചു, പുതിയ പ്രസിഡന്റിന്റെ കാര്യത്തിൽ കോൺഗ്രസിൽ അനിശ്ചിതത്വം?

കുറ്റിപ്പുറം: യു.ഡി.എഫിലെ ധാരണപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് ടി.സി. ഷെമീല രാജിവെച്ചു. ഇതുവരെ പ്രസിഡന്റ് സ്ഥാനം മുസലിംലീഗിനായിരുന്നു. ഇനിയുള്ള ഒരുവർഷം കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം നൽകാമെന്ന് യു.ഡി.എഫിൽ ധാരണയായിരുന്നു.
Kuttippuram-Bus-stand
വ്യാഴാഴ്ചയാണ് പ്രസിഡന്റ് രാജി സമർപ്പിച്ചത്. യു.ഡി.എഫ്. ഭരണസമിതി അധികാരത്തിൽ വന്നപ്പോൾ മുസ്‌ലിംലീഗിലെ വസീമ വേളേരിയായിരുന്നു പ്രസിഡന്റ്. പാർട്ടിയ്ക്കുള്ളിലെ ധാരണപ്രകാരം രണ്ടുവർഷത്തിനുശേഷം വസീമ വേളേരി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തുടർന്നാണ് ടി.സി. ഷെമീല പ്രസിഡന്റായത്.
kuttippuram-panchayath
പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. കോൺഗ്രസിൽ മൂന്ന് വനിതാ അംഗങ്ങളുണ്ട്. ഇതിൽ ആരെ പ്രസിഡന്റാക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കുറ്റിപ്പുറം വാർഡിലെ ലത മാരായത്തിനെയോ പാഴൂർ വാർഡിലെ ഫസീനയോ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. പാർലമെന്ററി ബോർഡ് കൂടി തീരുമാനമെടുക്കുമെന്നാണ് നേതൃത്വം അറിയിച്ചിട്ടുള്ളത്. 14 അംഗ യു.ഡി.എഫ്. ഭരണസമിതിയിൽ ഒമ്പത് അംഗങ്ങൾ മുസ്‌ലിംലീഗിനും അഞ്ചെണ്ണം കോൺഗ്രസിനുമാണ്. 23 വാർഡുകളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിന് എട്ടും ബി.ജെ.പി.യ്ക്കും ഒരും അംഗവും ഉണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!