HomeNewsCrimeVandalismഅങ്ങാടിയിൽ മാലിന്യമൊഴുക്കിയ കെട്ടിട ഉടമക്ക് പിഴ ചുമത്തി വളാഞ്ചേരി നഗരസഭ

അങ്ങാടിയിൽ മാലിന്യമൊഴുക്കിയ കെട്ടിട ഉടമക്ക് പിഴ ചുമത്തി വളാഞ്ചേരി നഗരസഭ

toilet-waste

അങ്ങാടിയിൽ മാലിന്യമൊഴുക്കിയ കെട്ടിട ഉടമക്ക് പിഴ ചുമത്തി വളാഞ്ചേരി നഗരസഭ

വളാഞ്ചേരി: അനധികൃതമായി അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുകയും, അഴുക്കുവെള്ളം നഗരത്തിലേക്ക് ഒഴുക്കിവിടുകയും ചെയ്ത കെട്ടിട ഉടമക്ക് പണി കൊടുത്ത് വളാഞ്ചേരി നഗരസഭ. പെരിന്തൽമണ്ണ റോഡിൽ പ്രവർത്തിക്കുന്ന ബഹുനിലകെട്ടിടത്തിന്റെ ഉടമക്കാണ് 25,000 രൂപ പിഴ ചുമത്തുകയും , മാലിന്യ ഒഴുക്ക് തടയാൻ നിർദേശിക്കുകയും അന്യസംസ്ഥാന തൊഴിലാളികളെ ഒഴിപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു നഗരസഭ ഉത്തരവിറക്കിയത്.
order-waste
മുമ്പ് ഓടകൾ ഉണ്ടായിരുന്ന സമയത്ത് ഇതേ കെട്ടിടത്തിൽ നിന്ന് കക്കൂസ് മാലിന്യമുൾപ്പടെയുള്ളവ ഒഴുക്കി വിട്ടതായി കൌൺസിലർമാർ ഉൾപ്പടെയുള്ളവർക്ക് ബോധ്യപ്പെട്ടതിനെ തുടർന്ന് ഓടയിലേക്ക് നീട്ടി ഇട്ട പൈപ്പുകൾ കോൺ‌ക്രീറ്റ് ഇട്ട് അടച്ചിരുന്നു. ഇപ്പോൾ ഐറിഷ് പദ്ധതിക്കായി ഓടകൾ അടച്ചതിനെ തുടർന്ന് മാലിന്യങ്ങൾ റോഡരികിലൂടെയാണ് സി.എച്ച് അശുപത്രിക്കു മുൻ‌വശത്തുകൂടെ ഒഴുകുന്നത്. ഇത്തരത്തിൽ ഒരു ഡസനോളം നിയമലംഘനങ്ങൾ മുമ്പ് റിപ്പോർട്ട്ചെയ്തിരുന്നെങ്കിലും ഇത്ര വലിയ പിഴ ചുമത്തുന്നത് ആദ്യമായാണ്.
നഗരസഭയുടെ ധീരമായ ഈ നടപടി മറ്റു നിയമ ലംഘകർക്ക് ഒരു പാഠമാകുമെന്നു നാട്ടുകാർ വിലയിരുത്തുന്നു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!