തവനൂർ പ്രതീക്ഷാഭവനിലെ അന്തേവാസി സഹഅന്തേവാസികളെ കുത്തി പരിക്കേൽപ്പിച്ചു
കുറ്റിപ്പുറം: തവനൂർ പ്രതീക്ഷ ഭവനിലെ അന്തേവാസി സഹ അന്തേവാസികളായ അഞ്ചു പേരെ കുത്തി പരിക്കേൽപിച്ചു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ (27) തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .കണ്ണിനും നെഞ്ചിനുമാണ് പരിക്ക്. മറ്റു നാലു പേർ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. മാനസിക വെല്ലുവിളികൾ നേരിടുന്ന സംരക്ഷിക്കാൻ ആളില്ലാത്തവരെ പുനരധിവസിപ്പിക്കുന്ന കേന്ദ്രമാണ് പ്രതീക്ഷാ ഭവൻ . ഇതര സംസ്ഥാനക്കാർ അടക്കം അറുപതോളം പേർ ഇവിടെ അന്തേവാസികളായുണ്ട്.
മാരിയപ്പൻ(36), മുഹമ്മദലി (32), കബീർ(28), കാളു (45) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. അക്രമാസക്തനായി അന്തേവാസികളെ കുത്തി പരിക്കേൽപ്പിച്ചയാൾ പോലീസ് നിരീക്ഷണത്തിലാണ്.കുറ്റിപ്പുറം സി.ഐ പി.വി രമേശിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുത്താൻ ഉപയോഗിച്ച കത്തി എങ്ങിനെ ലഭിച്ചു എന്നതും ജീവനക്കാരുടെ വീഴ്ച യും പോലീസ് അന്വേഷിക്കും .സാമൂഹ്യ ക്ഷേമ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതി മാനസിക വെല്ലുവിളി നേരിടുന്നതിനാൽ മജിസ്ട്രേറ്റിന്റെ നിർദ്ദേശംഅനുസരിച്ചേ പൊലീസ് തുടർനടപടികൾ സ്വീകരിക്കൂ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here