HomeNewsAccidentsഎതിരെ വരുന്ന വാഹനത്തിന് ഹെഡ്ലൈറ്റ് മിന്നിച്ച് ചെക്കിങ്ങുണ്ടെന്ന സിഗ്നൽ കൊടുക്കുന്നവർ അറിയണം ഈ കണക്കുകൾ

എതിരെ വരുന്ന വാഹനത്തിന് ഹെഡ്ലൈറ്റ് മിന്നിച്ച് ചെക്കിങ്ങുണ്ടെന്ന സിഗ്നൽ കൊടുക്കുന്നവർ അറിയണം ഈ കണക്കുകൾ

palani-accident

എതിരെ വരുന്ന വാഹനത്തിന് ഹെഡ്ലൈറ്റ് മിന്നിച്ച് ചെക്കിങ്ങുണ്ടെന്ന സിഗ്നൽ കൊടുക്കുന്നവർ അറിയണം ഈ കണക്കുകൾ

മലപ്പുറം: ഹെഡ് ലൈറ്റ് മിന്നിത്തെളിയിച്ച് പൊലീസ് പരിശോധനയുണ്ടെന്ന് സിഗ്നലേകുന്നവർ ജില്ലയിൽ ഈവർഷം അപകടത്തിൽ മരിച്ചവരുടെ കണക്കൊന്ന് കാണണം. 288 ജീവനുകൾ പൊലിഞ്ഞപ്പോൾ ഇതിൽ 131ഉം ബൈക്ക് അപകടത്തിലാണ്. ഹെൽമെറ്റില്ലാതെയും അമിത വേഗതയിലും അശ്രദ്ധയിലും മരണഓട്ടമോടിയവരിൽ നല്ലൊരുപങ്കും കൗമാരക്കാരും.ജില്ലയിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് വർദ്ധിച്ചതോടെ തിങ്കളാഴ്ച്ച മുതൽ പൊലീസ് സ്റ്റേഷന്റെ നൂറ് മീറ്റർ പരിധിക്കുള്ളിൽ കർശന പരിശോധനയ്ക്ക് ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീം നിർദ്ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും രാവിലെ മുതൽ വൈകിട്ട് ആറ് വരെ വാഹന പരിശോധന ശക്തമാക്കി. തുടക്കത്തിൽ പൊലീസ് സ്റ്റേഷന്റെ നൂറ് മീറ്റർ പരിധിയെങ്കിലും വാഹനാപകട മുക്ത മേഖലയാക്കുകയാണ് ലക്ഷ്യം. പ്രധാനമായും ഹെൽമെറ്റ് ധരിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. നിയമലംഘകർക്കെതിരെ പെറ്റി കേസെടുക്കും. ഇതോടെ വാഹന പരിശോധനയുണ്ടെന്ന സിഗ്നലേകി നിയമലംഘകർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുന്ന പ്രവണതയും വർദ്ധിച്ചിട്ടുണ്ട്. ഒരുതവണ പിഴ നൽകേണ്ടിവന്നാൽ ഇതാവർത്തിക്കാതിരിക്കാൻ പലരും ശ്രദ്ധിക്കുമെന്നും അപകടങ്ങൾ കുറയ്ക്കാൻ ഉപകരിക്കുമെന്നുമാണ് പൊലീസിന് പറയാനുള്ളത്. കഴിഞ്ഞദിവസം കലാലയങ്ങൾക്ക് സമീപം നടത്തിയ പരിശോധനയിൽ നിരവധി വിദ്യാർത്ഥികളെ ബൈക്കുമായി പിടികൂടിയിരുന്നു.
bike
പരിശോധന ശക്തമാക്കുമ്പോഴും അപകടങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ല. ഈ വർഷം 1,940 അപകടങ്ങളിലായി 2,444 പേർക്ക് പരിക്കേറ്റു. 288 പേർ മരിച്ചു. 271 പേർ അപകടത്തെ തരണം ചെയ്യാനാവാത്ത വിധം കിടപ്പിലായി. 1,385 പേർക്ക് ഗുരുതര പരിക്കുകളേറ്റു. അപകടത്തിൽപ്പെട്ടവരിൽ 586 പേർ കൗമാരക്കാരാണെന്നത് രക്ഷിതാക്കളെ കൂടി ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം ജില്ലയിൽ 2,423 അപകടങ്ങളിലായി 2,​968 പേർക്കാണ് പരിക്കേറ്റത്. 367 പേർ മരണപ്പെട്ടു. കൗമാരക്കാർ ഉൾപ്പെട്ട 690 അപകടങ്ങളാണുണ്ടായത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!